സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയാണ് സാധിക വേണുഗോപാല്‍. തന്റെ പോസ്റ്റുകൾക്കു താഴെ മോശം കമന്റ് ഇടുന്നവര്‍ക്കെതിരേ പലപ്പോഴും ശക്തമായ മറുപടിയുമായി സാധിക രംഗത്തു വരാറുണ്ട്. ഇപ്പോഴിതാ മാസങ്ങളായി തന്നെ ശല്യം ചെയ്തയാള്‍ക്കെതിരേ പരാതി നല്കി നടി സാധിക വേണുഗോപാല്‍.
മനസമാധാനം വേണമെങ്കില്‍ സമൂഹത്തിലെ ഇത്തരം കീടങ്ങളെ ഉന്മൂലനം ചെയ്തേ മതിയാകൂ എന്ന് സാധിക ഫേസ്ബുക്കില്‍ കുറിച്ചു. പരാതിയും സ്ക്രീന്‍ ഷോട്ടും ഇതോടൊപ്പം അവര്‍ ചേര്‍ത്തിട്ടുണ്ട്. എറണാകുളം സൈബര്‍ സെല്‍ ഇന്‍സ്പെക്ടര്‍ക്കാണ് സാധിക പരാതി നല്‍കിയത്.
സാധികയുടെ പോസ്റ്റ് ഇങ്ങനെ…
പെണ്‍കുട്ടികളോട് ഒന്നേ പറയാനുള്ളു സമൂഹം എന്ത് വിചാരിക്കും എന്ന് നോക്കി ജീവിക്കാന്‍ സാധിക്കില്ല. നമുക്ക് മനസമാധാനം വേണമെങ്കില്‍ സമൂഹത്തിലെ ഇത്തരം കീടങ്ങളെ ഉന്മൂലനം ചെയ്തേ മതിയാകൂ… പ്രതികരിക്കുക, നീ ഉപയോഗിക്കുന്ന വസ്ത്രം ആണ് പ്രശ്നം എന്ന് പറയുന്നവന്റെ ചിന്തയാണ് പ്രശ്നം. അവരൊക്കെ ആണ് ഇത്തരം കീടങ്ങളുടെ പ്രചോദനം. ശാരീരിക പീഡനം മാത്രം അല്ല മാനസിക പീഡനവും വ്യക്തിഹത്യയും കുറ്റകരം തന്നെ ആണ്..
പൊരുതുക, സ്ത്രീ സ്വാതന്ത്രത്തിനായല്ല, സ്ത്രീ ശാക്തീകരണത്തിനായി, കമ്പനിയുടെ മുന്നില്‍ അഭിമാനം പണയം വെക്കാത്ത ധീര വനിതകള്‍ വണിരുന്ന ഭാരതത്തിന്റെ മണ്ണില്‍ അഭിമാനം അടിയറവു വക്കാതെ മുന്നോട്ടു പോകണമെങ്കില്‍ ആദ്യം ഇല്ലാതാക്കേണ്ടത് ഇത്തരം സാമൂഹ്യ ദ്രോഹികളെയും അവര്‍ക്കു ചുക്കാന്‍ പിടിച്ചു സ്തുതിഗീതം പാടുന്ന സദാചാരത്തിന്റെ മുഖമറ ഉള്ള നട്ടെല്ലില്ലാത്ത ഒരുകൂട്ടം കപട പുണ്യാളന്മാരെയും (ആണും പെണ്ണും പെടും )ആണ്.
ഇനി വരുന്ന തലമുറക്കായി ഇത്തരം സാമൂഹ്യ ദ്രോഹികളെ ഉന്മൂലനം ചെയ്യേണ്ടതുണ്ട്. നമുക്കൊരുമിച്ചു മുന്നേറാം, പ്രതികരിക്കാം, നമുക്കായ് ഒരു നല്ല നാളെക്കായ്…
വിമര്‍ശനം നല്ലതാണ് പക്ഷെ മാന്യത ഉണ്ടാവണം. അഭിപ്രായം നല്ലതാണ് പക്ഷെ ബഹുമാനം ഉണ്ടാകണം.സമൂഹമാധ്യമം അല്ല കുഴപ്പം അതിന്റെ ഉപയോഗം അറിയാത്ത അതിനെ ചൂഷണം ചെയ്യുന്ന വൈറസുകള്‍ ആണ്. അവര്‍ക്കുള്ള മരുന്ന് നമ്മുടെ ശബ്ദം ആകണം. ലൈംഗിക ചൂഷണം, മാനസിക പീഡനം, ജീവിതകാലം മുഴുവന്‍ ലോക്ഡൗണ്‍ ആസ്വദിക്കാം.
പേടിച്ചിരിക്കേണ്ടതും ഒളിച്ചിരിക്കേണ്ടതും ഇരകള്‍ അല്ല. സമൂഹം അല്ല നമ്മുക്ക് ചിലവിനു തരുന്നത് തല കുനിക്കേണ്ടത് നമ്മളല്ല. അതിനു കാരണക്കാര്‍ ആരാണോ അവരാണ്… ഇനിയെങ്കിലും മൗനം വെടിഞ്ഞു ശബ്ദം ഉയര്‍ത്തുക… (ഇത് പെണ്ണിന്റെ മാത്രം പ്രശ്നം അല്ല. പീഡനം അനുഭവിക്കുന്ന ആണുങ്ങളും ഇതിനെതിരേ പ്രതികരിക്കുന്നത് സമൂഹത്തിലെ മാന്യതയുടെ മുഖമൂടി ധരിച്ചവരെ വെളിച്ചത്തു കൊണ്ടുവരാനും സത്യാവസ്ഥകള്‍ പലരും തിരിച്ചറിയുന്നതിനും മാനസിക സങ്കര്ഷം കുറക്കുന്നതിനും പരിഹാരം ആകും…)
സാധികയുടെ പോസ്റ്റിനു താഴെ നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ നിറയുകയാണ്.
Leave a Reply