രതിചേച്ചിയെയും പപ്പുവിനെയും ആരും മറക്കാന്‍ സാധ്യതയില്ല. ഭരതന്റെ രതിചേച്ചിയെ മറന്നെങ്കിലും ടികെ രാജീവ് കുമാറിന്റെ രതിചേച്ചിയെ ന്യൂജനറേഷന്‍ മറക്കാന്‍ സാധ്യതയില്ല. നടി ജയഭാരതിയെ സജീവമാക്കിയ ചിത്രമായിരുന്നു പ്രശസ്ത സംവിധായകന്‍ ഭരതന്റെ രതിനിര്‍വ്വേദം. കൗമാരക്കാരനായ പപ്പുവിന്റെയും രതിചേച്ചിയുടെയും അനുരാഗം വീണ്ടും പ്രേക്ഷകര്‍ക്കു മുന്നില്‍ ടികെ രാജീവ് എത്തിക്കുകയായിരുന്നു.
എന്നാല്‍, ഭരതന്‍ ആദ്യം രതിചേച്ചിയായി തെരഞ്ഞെടുത്തത് പ്രശസ്ത താരം ഷീലയയെ ആയിരുന്നു. ഷീല വേണ്ടെന്നുവെച്ച വേഷമാണ് പിന്നീട് ജയഭാരതിക്ക് ലഭിച്ചത്. എന്തുകൊണ്ടാണ് ഷീല ആ വേഷം സ്വീകരിക്കാതിരുന്നത്. മേനി പ്രദര്‍ശിപ്പിക്കാന്‍ ഷീല തയ്യാറായിരുന്നില്ലത്രേ. അശ്ലീല രംഗങ്ങള്‍ മൂലം വേണ്ടെന്നുവെച്ച ചിത്രമായിരുന്നു ഭരതന്റെ രതിനിര്‍വ്വേദമെന്നാണ് ഷീല വ്യക്തമാക്കിയത്. അശ്ലീല രംഗങ്ങള്‍ അഭിനയിക്കാന്‍ തന്നെ കിട്ടില്ലെന്നാണ് അന്നും ഇന്നും ഷീല പറയുന്നത്. അതുകൊണ്ടു മാത്രം വേണ്ടെന്നുവെച്ച ചിത്രമാണ് രതിനിര്‍വ്വേദം. മലയാള ചലച്ചിത്രത്തില്‍ പണ്ട് മേനി പ്രദര്‍ശനം ഇല്ലായിരുന്നു. എന്നാല്‍, ആ സമയത്തും ജയഭാരതി മേനി പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാവുകയായിരുന്നുവെന്നും ഷീല വ്യക്തമാക്കുന്നു.
ഹരി പോത്തന്‍ രതിനിര്‍വ്വേദത്തിന്റെ കഥയുമായി ആദ്യം തന്നെയാണ് സമീപിച്ചത്. കേട്ടയുടന്‍ തന്നെ ഞാന്‍ വേണ്ടെന്നു പറയുകയായിരുന്നു. അത്തരം വേഷങ്ങള്‍ താന്‍ ചെയ്യില്ലെന്ന് പറയുകയായിരുന്നുവെന്നും ഷീല പറയുന്നു. എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ഭരതന്റെ രതിനിര്‍വ്വേദം. ജയഭാരതി എന്ന നടിയെ പിന്നീട് ഉയരങ്ങളില്‍ എത്തിച്ചതും ആ ഒറ്റൊരു ചിത്രമായിരുന്നു.