അഭിനയിക്കാനുള്ള മോഹവുമായി സിനിമയില്‍ അവസരം തേടിയെത്തിയ പലരും ചൂഷണങ്ങള്‍ നേരിട്ടിട്ടുണ്ട്. സിനിമാ ലോകത്തെ ചൂഷണങ്ങളെക്കുറിച്ചു നിരവധി താരങ്ങള്‍ വെളിപ്പെടുത്തലുമായി എത്തിയത് സമൂഹമാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായിരുന്നു.

ഇപ്പോഴിതാ പുതിയ മീടൂ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ബംഗാളി സിനിമകളിലൂടെ ശ്രദ്ധേയയായ നടി ശ്രീലേഖ മിത്ര. ശ്രീലേഖ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തല്‍ നടത്തിയത്. സിനിമാ മേഖലയില്‍ ഉയര്‍ന്നു വരുന്ന പരാതികള്‍ പോലെയുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് താരം നല്‍കിയ മറുപടി താനും അത്തരം അവസ്ഥകളില്‍ കൂടി കടന്നു പോയിട്ടുണ്ടെന്നായിരുന്നു.

ഇത്തരം സാഹചര്യങ്ങളില്‍ നോ പറയാന്‍ ശീലിക്കണമെന്നും ശ്രീലേഖ പറയുന്നു. മലയാള സിനിമാ മേഖലയില്‍ നിന്നും തനിക്ക് നേരിട്ട അനുഭവത്തെക്കുറിച്ചു അഭിമുഖത്തില്‍ നടി തുറന്നു പറഞ്ഞു. തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കത്തില്‍ മലയാള സിനിമയില്‍ അവസരം ലഭിച്ചെന്നും, ഒരു നൃത്ത രംഗത്തിനായി സൈറ്റില്‍ ചെന്നപ്പോള്‍ ആ സമയത്തെ ഒരു പ്രമുഖ നടന്‍ തന്നോട് കൂടെ കിടന്നാല്‍ കൂടുതല്‍ അവസരങ്ങള്‍ തരാമെന്ന് പറഞ്ഞെന്നും താരം വെളിപ്പെടുത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇക്കാര്യം നടന്റെ സുഹൃത്ത് കൂടിയായ സംവിധായകനെ അറിയിച്ചപ്പോള്‍ കുറച്ചൊക്കെ വിട്ടു വീഴ്ച ചെയ്യണമെന്നും അറിയിച്ചു. അതിന് പിന്നാലെ നൃത്ത രംഗം മുഴുവിപ്പിക്കാതെ താന്‍ ആ സിനിമ വിട്ടെന്നും താരം പറയുന്നു.