മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് സ്വാസിക. സീരിയലിലൂടെ അഭിനയ രംഗത്തെത്തിയ താരം ഇപ്പോൾ സിനിമയിൽ സജീവമാണ്. മലയാളത്തിൽ ഈ അടുത്ത കാലത്ത് ഇറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളിലും സ്വാസിക അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ സ്വാസ്വിക സ്വന്തമായി ഒരു യൂട്യൂബ് വ്‌ളോഗും ചെയ്യുന്നുണ്ട്.

ഇപ്പോഴിതാ വസ്ത്രധാരണത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. പിടി ഉഷയും സാനിയ മിർസയും ഷോർട് ഇട്ടാൽ ആർക്കും കുഴപ്പമില്ല. എന്നാൽ സിനിമ താരങ്ങൾ ഷോർട്സ് ഇട്ടാൽ മാത്രമാണ് ആളുകൾക്ക് പ്രശ്നമെന്ന് സ്വാസിക പറയുന്നു. പിടി ഉഷയും സാനിയ മിർസയും ഇടുന്നത് തന്നെയാണ് തങ്ങളും ഇടുന്നത് അവർക്കുള്ളതൊക്കെ തന്നെ ഞങ്ങൾക്കും ഉള്ളു താരം പറയുന്നു. എന്നാൽ സിനിമ താരങ്ങൾ ഷോർട്സ് ഇടുമ്പോൾ മാത്രമാണ് ആളുകൾ നെഗറ്റീവ് ചിന്ത വെച്ച് പുലർത്തുന്നതെന്ന് സ്വാസിക പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ സ്പോർട്സ് താരങ്ങൾ ഷോർട്സ് ഇട്ടാൽ അത് ജോലിയുടെ ഭാഗമാണെന്ന് പറയും. സിനിമ താരങ്ങളും ജോലിയുടെ ഭാഗമായാണ് ഷോർട്സ് ധരിക്കാറുള്ളതെന്നും സ്വാസിക പറയുന്നു. യുട്യൂബിൽ നൽകിയ അഭിമുഖത്തിലാണ് സ്വാസിക ഇക്കാര്യം വ്യക്തമാക്കിയത്. ചില സിനിമ താരങ്ങൾ ഷോർട്സ് ഇട്ടതിന്റെ പേരിൽ സൈബർ ആക്രമണത്തിന് ഇരയായിട്ടുണ്ട് താൻ ഷോർട്സ് ഇടാത്തത് കൊണ്ട് ഇതുവരെ സൈബർ ആക്രമണത്തിന് ഇരയായിട്ടില്ലെന്നും താരം പറയുന്നു.

സിനിമ താരങ്ങളും ജോലിയുടെ ഭാഗമായാണ് ഷോർട്സ് ധരിക്കുന്നതെന്ന് കണ്ടാൽ പ്രശ്നം ഇല്ലെന്നും എന്നാൽ ആരും ആ ഒരു സെൻസിൽ കാണില്ലെന്നും അതെന്ത് കൊണ്ടാണ് എന്ന് ചോദിച്ചാൽ തനിക്കറിയില്ലെന്നും സ്വാസിക പറയുന്നു.