മലയാളികളുടെ സ്വന്തം നടിയാണ് ഉര്‍വശി. മലയാളിയായ താരം തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ തമിഴ് ചിത്രങ്ങളായ സുരരൈ പൊട്ര്, മൂക്കൂത്തി അമ്മന്‍ എന്നീ ചിത്രങ്ങളില്‍ മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്. ഇപ്പോള്‍ വേണു നാഗവള്ളിയെ കുറിച്ച് ഉര്‍വശി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

സിനിമയില്‍ തനിക്ക് ഏറെ ആത്മബന്ധമുള്ള വ്യക്തിയായിരുന്നു വേണുനാഗവള്ളിയെന്നാണ് ഉര്‍വശി പറയുന്നത്. തനിക്ക് മികച്ച കഥാപാത്രങ്ങള്‍ നല്‍കിയ വേണു നാഗവള്ളി താന്‍ മറ്റു സംവിധായകര്‍ക്ക് ഡേറ്റ് കൊടുത്താല്‍ പിണങ്ങുന്ന സ്വഭാവമുണ്ടായിരുന്നുവെന്നും നടി പറഞ്ഞു. ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ഉര്‍വശി വേണു നാഗവള്ളിയെ കുറിച്ച് പറഞ്ഞത്.

ഉര്‍വശിയുടെ വാക്കുകള്‍ ഇങ്ങനെ,

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വേണു അങ്കിള്‍ എനിക്ക് എല്ലാമായിരുന്നു. എനിക്ക് എന്റെ കുഞ്ഞിലെ തൊട്ടേ അങ്കിളിനെ അറിയാം. അമ്മയ്‌ക്കൊപ്പം ആകാശവാണിയില്‍ വര്‍ക്ക് ചെയ്യുന്ന സമയത്ത് അങ്കിള്‍ വീട്ടില്‍ വരുമായിരുന്നു. ഒരു ചേതക് സ്‌കൂട്ടറില്‍ സുന്ദരനായ വേണു അങ്കിള്‍ വീട്ടില്‍ വന്നിറങ്ങും. എന്നെയും കല്‍പ്പന ചേച്ചിയേയും ഇരുത്തി സ്‌കൂട്ടറില്‍ ഒന്ന് ചുറ്റിയടിച്ചിട്ടെ വേണു അങ്കിള്‍ തിരികെ പോകൂ അന്ന് മുതലേയുള്ള അടുപ്പമാണ്. പിന്നീട് ഞാന്‍ സിനിമയില്‍ വന്ന ശേഷം വേണു അങ്കിളിന്റെ മിക്ക സിനിമയിലും ഞാനായിരുന്നു നായിക. ചുരുക്കം ചില സിനിമകളില്‍ മാത്രമേ എനിക്ക് അഭിനയിക്കാന്‍ കഴിയാതിരിന്നിട്ടുള്ളൂ. ഞാന്‍ മറ്റൊരു സിനിമയ്ക്ക് ഡേറ്റ് കൊടുത്താല്‍ അദ്ദേഹം പിണങ്ങുമായിരുന്നു. സിനിമയില്‍ എത്ര കോടി രൂപ കൊടുത്താലും വിലയ്ക്ക് വാങ്ങാന്‍ കഴിയാത്ത ഒരു പ്രതിഭയായിരുന്നു അദ്ദേഹം. കോടി കണക്കിന് പൈസ കൊണ്ടുവച്ചിട്ടു ഒരു സിനിമ ചെയ്യണമെന്നു പറഞ്ഞാല്‍ ഞാന്‍ ഒന്ന് ആലോചിക്കട്ടെ ആദ്യം നിങ്ങള്‍ ഈ പൈസ എടുത്തോണ്ട് പൊയ്‌ക്കോളൂ എന്ന് പറയുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റെത്. സിനിമയില്‍ അങ്ങനെയുള്ളവര്‍ വിരളമാണ്.