മോഹൻലാൽ നായകനായി എത്തിയ ദേവദൂതൻ, മലയാള ചിത്രം ഫ്രണ്ട്സിന്റെ തമിഴ് പതിപ്പിൽ വിജയ് സൂര്യ എന്നിവർക്ക് ഒപ്പം അഭിനയിച്ച താരമാണ് വിജയലക്ഷ്മി. തമിഴ്, തെലുങ്ക്, മലയാളം, കന്നട സിനിമകളില്‍ ഒരു കാലത്ത് സജീവമായിരുന്ന വിജയലക്ഷ്മി ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് കുറച്ച് നാളുകളായി ആശുപത്രിയില്‍ ചികിത്സയിലാണ്. മാനസികവും ശാരീരികവുമായ അവശതകള്‍ കാരണം ദുരിതമനുഭവിക്കുന്ന തന്നെ സഹായിക്കണം എന്നഭ്യര്‍ത്ഥിച്ചു രംഗത്തെത്തിയിരിക്കുകയാണ് താരം.
നടന്‍ രജനികാന്തിനോടാണ് വിജയലക്ഷ്മി സഹായം അഭ്യര്‍ഥിച്ചിരിക്കുന്നത്. രജനിയെ നേരിട്ട് കാണാന്‍ ആഗ്രഹിക്കുന്നുവെന്നും വിജയലക്ഷ്മി പറയുന്നു. തന്നെ സഹായിക്കാനെന്ന വ്യാജേന ആശുപത്രിയിലെത്തി കന്നട നടന്‍ രവി പ്രകാശ് തന്നെ ഉപദ്രവിച്ചുവെന്ന് വിജയലക്ഷ്മി ആരോപിച്ചിരുന്നു. ‘സഹിക്കാന്‍ കഴിയാത്ത ശാരീരിക മാനസിക പ്രശ്‌നങ്ങളുമായാണ് ഞാനിപ്പോള്‍ ജീവിക്കുന്നത്. എനിക്ക് ജീവിക്കണമെന്ന് വലിയ ആഗ്രഹമില്ല. എന്നാല്‍ എന്റെ സഹോദരിക്കും അമ്മയ്ക്കും വേണ്ടി പോരാടിയേ മതിയാകൂ. അവര്‍ എന്നെ ആശ്രയിച്ചാണ് ജീവിക്കുന്നത്’- വിജയലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
ജീവിതത്തിലും സിനിമയിലും വലിയ വിജയങ്ങൾ നേടാൻ കഴിയാതെ ഇരുന്ന നടി ഇപ്പോൾ ചികിൽസക്ക് പണം ഇല്ലാത്ത തകർന്ന അവസ്ഥയിൽ ആണ്. സിനിമ ലോകത്തെ പലരെയും പണത്തിന് ആയി സമീപിച്ചു എങ്കിലും ഒന്നും ലഭിച്ചില്ല എന്നാണ് സഹോദരി പറയുന്നത്. വിജയലക്ഷ്മിയുടെ സിനിമയിലെ അടുത്ത സുഹൃത്തുക്കൾ പോലും ഈ അവസ്ഥയിൽ തിരിഞ്ഞു നോക്കുക പോലും ചെയ്യുന്നില്ല എന്നാണ് സഹോദരി പറയുന്നത്. വിജയലക്ഷ്മിയുടെ അമ്മയും ആരോഗ്യ പ്രശ്നങ്ങൾ മൂലം ചികിത്സയിൽ ആണ്. അച്ഛൻ മരിച്ച സമയത്ത് വിജയ ലക്ഷ്മി ആത്മഹത്യക്ക് ശ്രമിച്ചത് വാർത്ത ആയിരുന്നു. ആര്യ നായകനായ ബോസ് എങ്കിര ഭാസ്‌കറിലും പ്രധാന വേഷം ചെയ്തിരുന്നു. മീസയെ മുറുക്ക് എന്ന ചിത്രമായിരുന്നു തമിഴില്‍ അവസാനം ചെയ്തത്. കന്നഡത്തിലായിരുന്നു തുടക്കം. സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതോടെ ടെലിവിഷന്‍ സീരിയലുകളിലേക്ക് മാറിയിരുന്നു വിജയലക്ഷ്മി.
Leave a Reply