കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് നേരിട്ടത് ചരിത്രത്തിലെ വമ്പൻ തോൽവി. കേരളത്തിൽ ആദ്യമായി തുടർ ഭരണം നേടിയെന്നത് മാത്രമല്ല, രണ്ടാം പിണറായി വിജയൻ സർക്കാരിന് വാതിൽ തുറന്നു കൊടുത്തതിൽ എതിർ ചേരിയിൽ ശക്തമായ ഒരു പ്രതിപക്ഷം പോലും ഇല്ല എന്ന രീതിയിൽ ഒരു പൊതു സംസാരം കൂടി ഉണ്ട്. പല യുവ എംഎൽഎമാരുടെയും അപ്രതീക്ഷ തോൽ‌വിയുടെ ഞെട്ടലിൽ നിന്നും ഇതുവരെ കോൺഗസ് നേത്രത്വം മുക്തി നേടിയിട്ടില്ല.

അതിൽ പ്രമുഖർ ആണ് വി ടിയും ശബരിനാഥും എല്ലാം. അതോടൊപ്പം മാറി മാറി അങ്ങോട്ടും എങ്ങോട്ടും നേതൃസ്ഥാനത്തിരിക്കുന്നവരുടെ കുറ്റപ്പെടുത്തലുകൾ. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് എംഎൽഎമാരുടെ പലരുടെയും പ്രത്യകിച്ചും യുവ എംഎൽഎമാരുടെ പരാജയത്തിന് കാരണം എന്തെന്ന് ലളിതമായി പറഞ്ഞു ഉപദേശവുമായി വന്നിരിക്കുകയാണ് എഐസിസി കോര്‍ഡിനേറ്റർ അഡ്വ. അനില്‍ ബോസ്. പാളിയത് എവിടെയെന്നു സ്വയം തിരിച്ചറിഞ്ഞ് തിരുത്തുക എന്ന് തന്റെ കുറിപ്പിലൂടെ വെക്തമായി പറഞ്ഞിരിക്കുന്നു അനിൽ ബോസ്. പോസ്റ്റ് ഇങ്ങനെ

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം……

റോൾ മോഡലുകൾ
……………………………….
എനിക്ക് വ്യക്തിപരമായി ആയി ഇഷ്ടവും അടുപ്പമുള്ള രണ്ട് യുവ നേതാക്കളെ ഇവിടെ ചൂണ്ടിക്കാട്ടാൻ ആഗ്രഹിക്കുന്നു.
1 . ഇന്നത്തെ മോഡൽ
വലിയ ഭൂരിപക്ഷത്തിന് കരുനാഗപ്പള്ളി തിരിച്ചുപിടിച്ച സി ആർ മഹേഷ് ആണ് , മാധ്യമങ്ങൾ, പാർട്ടി പ്രവർത്തകർ, സൈബർ ഇടങ്ങളിലെ നമ്മുടെ പോരാളികൾ ഒരുപോലെ പറയുന്നു കരുനാഗപ്പള്ളി വരെ പോകു മഹേഷിനെ മാതൃകയാക്കുകയെന്ന്
പക്ഷേ എനിക്ക് എൻറെ പ്രിയപ്പെട്ട സഹോദരൻ മഹേഷിനോട് പറയാനുള്ളത്…
പ്രശംസകളും കയ്യടികളും അറിയാതെയെങ്കിലും അഭിരമിക്കരുത് ,അഹങ്കരിക്കരുത്
പാർട്ടിയാണ് വലുത്, മുന്നണിയാണ് വലുത്, പാർട്ടി പ്രവർത്തകരാണ് വലുത് , സർവ്വോപരി ജനങ്ങളാണ് വലുത് എന്ന ചിന്തയിൽ മനസ്സിലെ നന്മ കൈവിടാതെ നോക്കുക അതിന് കഴിയണം കഴിയും
2 . ഇന്നലെകളിലെ മോഡൽ വി.ടി.ബൽറാം
നല്ല വിദ്യാഭ്യാസം, പെരുമാറ്റം, രാഷ്ട്രീയരംഗത്ത് എത്രയോ കാലം പയറ്റിത്തെളിഞ്ഞ വർക്ക് മുൻപേ കിട്ടിയ സ്ഥാനാർത്ഥിത്വം തൃത്താല പോലൊരു മണ്ഡലം തിരിച്ചു പിടിക്കാൻ കഴിയുക അഭിമാനകരമാണ്.
സമയോചിതമായ അവസരം ,കഴിവ്, ഭാഗ്യം ,പാർട്ടി പ്രവർത്തകരുടെ കഠിനാധ്വാനം ,വിജയ തേരിലേറ്റി…
സോഷ്യൽ മീഡിയയിൽ ലൈക്കുകളും കമൻറുകൾ, കണ്ടു ആരാധകർ നിരനിരയായി വന്നു നിറഞ്ഞപ്പോൾ
ചില സന്ദർഭങ്ങളിൽ പാർട്ടിയേക്കാൾ മുന്നണിയെക്കാൾ എല്ലാ നേതാക്കളെയുംകാൾ വലുതാണ് താൻ എന്ന ഒരു തോന്നൽ… സ്വയം തോന്നിയോ എന്നറിയില്ല എന്നാൽ മറ്റുള്ളവർക്ക് അങ്ങനെ തോന്നിയിട്ടുണ്ട്
അറിയാതെയെങ്കിലും ആവാം ചില പ്രതികരണങ്ങൾ അങ്ങനെ ആയി മാറുകയും ചെയ്തു കയ്യടി കിട്ടി , ലൈക്ക് കളുടെയും കമൻറ് കളുടെയും എണ്ണം കൂടി …
പക്ഷേ ലൈക്കുകൾ, കമൻറുകൾ ചെയ്തവരെ നോക്കുമ്പോൾ തിരിച്ചറിയുമ്പോൾ അതിൽ എണ്ണത്തിൽ വളരെ കുറവാണ് തൃത്താലയിലെ വോട്ടർമാർ എന്ന് മനസ്സിലാക്കാൻ കഴിയും
വാഴുന്ന കൈകൾക്ക് വള ഇടാനാണ് ഇവിടെ കിടമത്സരം നടക്കുക
അതുകൊണ്ട് പ്രിയപ്പെട്ട വി ടി ബൽറാം താങ്കൾ വീണ്ടും മോഡലായി വരണം കേരളത്തിലെ പുതിയ തലമുറയ്ക്ക് വേണ്ടി ചെയ്യേണ്ടത് അഞ്ചുവർഷത്തെ കഠിനാധ്വാനം കൊണ്ട് , സഹപ്രവർത്തകരെ വിശ്വാസത്തിലെടുത്ത് തൃത്താല തിരിച്ചു പിടിക്കുക…. പാളിയത് എവിടെയെന്നു സ്വയം തിരിച്ചറിഞ്ഞ് തിരുത്തുക
പ്രസ്ഥാനത്തോടും പ്രവർത്തകരോടും ജനങ്ങളോടും ഓരം ചേർന്ന് നിൽക്കുക എന്നുള്ളതാണ് ചെയ്യേണ്ടത് . നിലവിലെ 21 എംഎൽഎ മാരോടും ഓർമിപ്പിക്കാൻ ആഗ്രഹിക്കുന്നു
വീണ്ടും എംഎൽഎ ആയി തുടരാൻ കഴിയണമെങ്കിൽ ഇരട്ടി അധ്വാനം വേണമെന്നും
” ലൈക്കുകളും കമൻറുകൾ എണ്ണുമ്പോൾ അവർ സ്വന്തം മണ്ഡലത്തിലെ വോട്ടർമാർ ആണോ എന്നുകൂടി പരിശോധിക്കുന്നത് നന്നായിരിക്കുമെന്നും ” ഓർമ്മിപ്പിക്കട്ടെ
എങ്കിൽ മറ്റു പലർക്കും മോഡലുകൾ ആയി മാറാൻ കഴിയും
മത്സരിച്ചു പരാജയപ്പെട്ടെങ്കിലും അഞ്ചുവർഷം കൊണ്ട് ജയിക്കാൻ കഴിയണമെന്ന വിശ്വാസത്തോടെ പോരിനിറങ്ങുകയാണ് പുതുമുഖങ്ങളായി പരാജയപ്പെട്ടവർ ചെയ്യേണ്ടത്
നിങ്ങൾക്കാണ് നിങ്ങൾക്കു മാത്രമാണ് ഈ പ്രസ്ഥാനത്തെ തിരിച്ചുകൊണ്ടുവരാൻ കഴിയുക
സ്നേഹപൂർവ്വം
നിങ്ങളുടെ, സഹോദരൻ സഹപ്രവർത്തകൻ അഡ്വ. അനിൽ ബോസ്