പറക്കു കാറിന്റെ കൊമേഴ്‌സ്യല്‍ ഡിസൈനുമായി സ്ലോവാക്യന്‍ കമ്പനി. ഏതാണ്ട് ഒരു മില്യണ്‍ യുഎസ് ഡോളറിലധികം വില വരും(ഏതാണ്ട് 6.4 കോടി ഇന്ത്യന്‍ രൂപ) കാറിനെന്ന് എയറോമൊബില്‍ കമ്പനി പറയുന്നു.
2020 ഓടെ ആദ്യ കാര്‍ വില്‍പ്പനയ്‌ക്കെത്തും. കാറുകള്‍ മുന്‍കൂര്‍ ഓര്‍ഡര്‍ സ്വീകരിക്കാന്‍ കമ്പനി തയ്യാറെടുക്കുകയാണ് കമ്പനി.
മൊണാക്കോയില്‍ നടക്കുന്ന ടോപ് മാര്‍ക്വസ് ഷോയിലാണ് കാര്‍ ഡിസൈന്‍ പ്രദര്‍ശിപ്പിച്ചത്. സ്റ്റാര്‍ട്ട് ചെയ്ത് മൂന്ന് മിനിറ്റിനുള്ളില്‍ കാറിന് ഫ്‌ളൈറ്റ് മോഡിലേക്ക് സ്വിച്ച് ചെയ്യാന്‍ കഴിയും. ഒരേ സമയം റോഡിലും ഓടിക്കാം. ചിറകുകള്‍ മടക്കിവെച്ചാണ് റോഡിലെ ഓട്ടം.
ആദ്യതവണ 500 പറക്കും കാറുകള്‍ വിപണിയില്‍ എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി. കാറിന് പറക്കാന്‍ എയര്‍ഫീല്‍ഡോ ടേക്ക് ഓഫിനായി നിയമാനുസൃതമായ ഇടമോ വേണ്ടിവരും. ഡ്രൈവിങ്ങ് ലൈസന്‍സിനൊപ്പം പൈലറ്റ് ലൈസന്‍സും ഉള്ളവര്‍ക്കേ പറക്കും കാര്‍ ഓടിക്കാനാകൂ എന്ന് എയറോ മൊബില്‍ ചീഫ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസര്‍ സ്റ്റീഫന്‍ വെഡോക്‌സ് പറഞ്ഞു.
വ്യോമ, റോഡ് ഗതാഗത നിയമങ്ങള്‍ പാലിച്ച് മാത്രമേ പറക്കും കാറുകള്‍ വിപണിയില്‍ എത്തിക്കൂകയുള്ളൂ എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു
Leave a Reply