അഫ്ഗാനിസ്ഥാനിലെ ജനപ്രിയ ഹാസ്യതാരത്തെ താലിബാൻ തീവ്രവാദികൾ ക്രൂരമായി കൊന്നതായി റിപ്പോർട്ടുകൾ. ഹാസ്യനടൻ ഖാഷയെന്ന് വിളിക്കുന്ന നാസർ മുഹമ്മദിനെയാണ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഇദ്ദേഹത്തെ മർദിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തോക്കുധാരികൾ അദ്ദേഹത്തെ െകാലപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ.

വീട്ടിൽ നിന്നും നടനെ തട്ടിക്കൊണ്ടുപോയ ശേഷം മരത്തിൽ കെട്ടിയിട്ട് കഴുത്തറുത്ത് െകാന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൊലപാതകത്തിന് പിന്നിൽ താലിബാൻ ആണെന്ന് താരത്തിന്റെ കുടുംബവും ആരോപിക്കുന്നു. എന്നാൽ ഇക്കാര്യം താലിബാൻ നിഷേധിക്കുകയാണ്.

അതേസമയം താലിബാൻ ഭീകരരും അഫ്ഗാൻ സൈന്യവും തമ്മിൽ നടക്കുന്ന പോരാട്ടത്തിൽ കൊല്ലപ്പെടുന്ന സാധാരണക്കാരുടെയും കുട്ടികളുടെയും എണ്ണത്തിൽ വൻവർധനവെന്ന് റിപ്പോർട്ട്. മെയ്–ജൂൺ മാസത്തിൽ മാത്രം 2,400 അഫ്ഗാൻ സിവിലിയൻമാർക്ക് പരുക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് യുഎൻ കണക്കുകൾ സൂചിപ്പിക്കുന്നു.

ഈ വർഷത്തെ ആദ്യ ആറുമാസത്തിൽ മാത്രം അഫ്ഗാനില്‍ കൊല്ലപ്പെട്ടത് 1,659 സിവിലിയന്‍മാരാണെന്ന് റിപ്പോർട്ടിൽ പറയുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 47 ശതമാനം വർധവാണിത്. 5,183 പേർക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ 32 ശതമാനവും കുട്ടികളാണ് എന്നതും കാര്യത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു.
താലിബാന്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ വിരുദ്ധ സൈന്യമാണ് ഏറ്റവുമധികം കൊലപാതകങ്ങള്‍ നടത്തിയത് എന്നാണ് യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. വിദേശസേനകളുടെ പിൻമാറ്റത്തോടെ അഫ്ഗാന് താഴ്​വരയില്‍ തലപൊക്കുന്ന തീവ്രവാദം ഇനിയുമെത്ര ജീവനെടുക്കുമെന്ന ചോദ്യവും ലോകമെങ്ങും ചർച്ചയാവുകയാണ്. മതതീവ്രവാദം രാഷ്ട്രഭരണമേറ്റെടുക്കുമ്പോൾ ആഗോളഭീകരതയ്ക്ക് വളക്കൂറുള്ള മണ്ണായി അഫ്ഗാനിസ്ഥാന്‍‌ മാറുമോ എന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലും ആശങ്കയേറ്റുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ