കാവല്‍ക്കാരന്‍ കള്ളനെന്ന മുദ്രാവാക്യം ആവര്‍ത്തിച്ച് രാഹുല്‍ഗാന്ധി. അമേഠിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുല്‍ കാവല്‍ക്കാരന്‍ കള്ളനെന്ന് ആവര്‍ത്തിച്ച് പറഞ്ഞത്. കാവല്‍ക്കാരന്‍ കള്ളനാണെന്ന് സുപ്രീംകോടതിയും സമ്മതിച്ചുവെന്ന പ്രസ്താവനയ്ക്ക് ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് രാഹുല്‍ തിരഞ്ഞെടുപ്പ് മുദ്രാവാക്യം ആവര്‍ത്തിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, 2014ൽ ഇച്ഛാശക്തിയുള്ള ‘കാവൽക്കാരൻ’ അധികാരമേറ്റശേഷമാണ് ഇന്ത്യയിലെ ഭീകരവാദത്തിന് അറുതിയായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദികളെ ഇന്ത്യയിലേക്ക് അയച്ചിരുന്ന പാകിസ്ഥാന് ഇപ്പോൾഭയമാണ്. കശ്മീരിലെ ഏതാനുംജില്ലകളിലേക്ക് ഭീകരവാദപ്രവർത്തനം ചുരുങ്ങി. ഇതും അവസാനിപ്പിക്കേണ്ടതുണ്ട്. ശ്രീലങ്കയിലെ ഭീകരാക്രമണം സൂചിപ്പിച്ചുകൊണ്ടാണ് മോദിയുടെ പരാമർശം. മഹാരാഷ്ട്രയിലെ ദിന്ദോരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.