അച്ഛനും അമ്മയും മരിച്ചപ്പോള്‍ പോലും ഒരുനോക്ക് കാണാന്‍ എത്താതിരുന്ന മക്കള്‍ സ്വത്തുക്കള്‍ വില്‍ക്കാന്‍ നാട്ടിലെത്തിയപ്പാള്‍ വമ്പന്‍ ട്വിസ്റ്റ്. കോടികളുടെ സ്വത്ത് മുഴുവനും ട്രസ്റ്റിന് എഴുതിവെച്ച് പിതാവ്.
ആദായനികുതി ഓഫീസിലെ ഉന്നത പദവിയില്‍ നിന്ന് വിരമിച്ച രശ്മികാന്ത് തക്കറും ഭാര്യ നീമ തക്കറും അഹമ്മദാബാദിലെ സാറ്റലൈറ്റ് ഏരിയയിലാണ് താമസിച്ചിരുന്നത്. ഇവരുടെ രണ്ട് ആണ്‍മക്കളും യുകെയില്‍ സ്ഥിരതാമസമായപ്പോള്‍ മാതാപിതാക്കള്‍ ഇടയ്ക്കിടെ മക്കളെ വിളിച്ച് വരാന്‍ ആവശ്യപ്പെടുമായിരുന്നു. എന്നാല്‍ ഇവര്‍ വരാന്‍ കൂട്ടാക്കിയിരുന്നില്ല.
2018ല്‍ നിമാബെന്‍ വൃക്കരോഗിയായി. തുടര്‍ന്ന് രശ്മികാന്ത് തക്കര്‍ തന്റെ രണ്ട് മക്കളോടും അമ്മയെ കാണാന്‍ വരാന്‍ ആവശ്യപ്പെട്ടു, അപ്പോഴും മക്കള്‍ രണ്ട്‌പേരും ഇന്ത്യയിലേക്ക് വരാന്‍ തയ്യാറായില്ല. മാത്രമല്ല, രശ്മികാന്ത് നിരന്തരം വിളച്ചതോടെ അവര്‍ കോള്‍ എടുക്കാന്‍ പോലും തയ്യാറായില്ല.
2019ല്‍ മക്കളെ കാണാനാകാതെ മനം നൊന്ത് നീമാബെന്‍ മരിച്ചു. അമ്മയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ രശ്മികാന്ത് മക്കളോട് ആവശ്യപ്പെട്ടെങ്കിലും അതിനും അവര്‍ എത്തിയില്ല. ഇതിനു പിന്നാലെ തന്റെ കോടിക്കണക്കിന് വിലവരുന്ന ബംഗ്ലാവിന്റെയും, സിജി റോഡിലെ ഓഫീസിന്റെയും ചുമതല തങ്ങളെ ഇത്രയും കാലം നോക്കിയ സുഹൃത്തിന്റെ മകന്‍ കിഷോറിന് രശ്മികാന്ത് എഴുതി നല്‍കി. മാത്രമല്ല, തന്റെ മരണശേഷം തങ്ങളുടെ എല്ലാ സ്വത്തുക്കളും ഒരു ട്രസ്റ്റിന് ലഭിക്കും വിധമായിരുന്നു രശ്മികാന്ത് വില്‍പ്പത്രം തയ്യാറാക്കിയത്. പണവും ആഭരണങ്ങളും കിഷോറിന് സമ്മാനിക്കുകയും ചെയ്തു.
എന്നാല്‍ പിതാവിന്റെ മരണശേഷം രണ്ട് മക്കളും യുകെയില്‍ നിന്ന് സ്വത്തുക്കള്‍ വില്‍ക്കാനായി ഇന്ത്യയിലെത്തിയപ്പോഴാണ് വമ്പന്‍ ട്വിസ്റ്റ് കാത്തിരുന്നത്. സ്വത്തില്‍ നിന്നും ഒരു പൈസ പോലും അദ്ദേഹം മകള്‍ക്ക് നല്‍കിയില്ല. തുടര്‍ന്ന് സ്വത്തുക്കള്‍ ഇല്ലെന്ന് അറിഞ്ഞതിനു പിന്നാലെ മക്കള്‍ കോടതിയെ സമീപിക്കുകയായിരുന്നു. രണ്ട് മക്കളും സ്വത്ത് ലഭിക്കാന്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. മറുപടി നല്‍കാന്‍ സ്വകാര്യ ട്രസ്റ്റിനും പവര്‍ ഓഫ് അറ്റോണിക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ വാദം കേള്‍ക്കും.
Leave a Reply