ബിജു ഗോപിനാഥ്
പൗരത്വ കരിനിയമത്തിനെതിരെ ബർമിങ്ഹാം ഇന്ത്യൻ കോൺസുലേറ്റിനു മുന്നിൽ പ്രതിഷേധം തീർത്തത് ഇന്ത്യൻ വംശജർ…. ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളായ ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ , സമീക്ഷ UK , ചേതന , ക്രാന്തി എന്നീ സംഘടനകൾ ആണ് ഇന്നലെ നടന്ന പ്രതിഷേധസംഗമത്തിന് നേത്രത്വം കൊടുത്തത് .
മതനിരപേക്ഷത ഉയർത്തിപ്പിക്കുന്ന ഇന്ത്യൻ ഭരണഘടനാതത്വങ്ങൾക്കു വിരുദ്ധമായ CAA / NRC എന്നീ കരി നിയമങ്ങൾക്കെതിരെ സംഘടിപ്പിക്കപ്പെട്ട പ്രതിഷേധത്തിൽ ഇംഗ്ലണ്ടിന്റെ വിവിധഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് പ്രവാസികൾ ബർമിങ്ഹാമിലെ ഇന്ത്യൻ കോൺസുലേറ്റിനു മുന്നിൽ ഒത്തുചേർന്നു. തുടർന്ന് സമീക്ഷ യുകെയുടെ നേതൃത്വത്തിൽ നടന്ന മനുഷ്യച്ചങ്ങലയിൽ കണ്ണികളാവുകയും ചെയ്തു. ഇന്ത്യക്കാരെ ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിക്കാൻ ഇന്ത്യ ഭരിക്കുന്ന ഹിന്ദുത്വ ഫാസിസിസ്റ് ശക്തികളെ അനുവദിക്കില്ല എന്ന് ഉറക്കെപറഞ്ഞുകൊണ്ടും ഇന്ത്യയിലെ പൊരുതുന്ന വിദ്യാർത്ഥി യുവജന പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടും അവിടെ ഒത്തുചേർന്ന ജനാധിപത്യവിശ്വാസികളായ ഇന്ത്യൻ പ്രവാസിസമൂഹം ചേർന്ന് നിന്നുകൊണ്ടാണ് മനുഷ്യച്ചങ്ങല തീർത്തത്. ന്യൂകാസിൽ, സൗത്താംപ്ടൺ, മാഞ്ചസ്റ്റർ തുടങ്ങി 250 മൈലുകൾക്ക് അപ്പുറത്ത് നിന്നുവരെ പ്രതിഷേധത്തിന് എത്തിച്ചേർന്ന മലയാളികൾ ഇന്നലത്തെ പ്രതിഷേധപരിപാടിയിൽ പ്രേത്യേകപ്രശംസ പിടിച്ചു പറ്റി. എ ഐ സി സെക്രട്ടറി ഹർസെവ് ബൈൻസ്, ഐ ഡബ്ലിയു എ സെക്രട്ടറി ജോഗിന്ദർ ബൈൻസ്, സി ഐ ടി യു ട്രാൻസ്‌പോർട് വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി ലക്ഷ്മയ്യ എന്നിവർ CAA യെ കുറിച്ചും, NRC യെ കുറിച്ചും ഇംഗ്ലീഷിലും ഹിന്ദിയിലും വിശദീകരിച്ചു. സമീക്ഷ ദേശിയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി മലയാളത്തിൽ പ്രതിഷേധപരിപാടികളുടെ ആവശ്യകതയെ കുറിച്ചും വിശദീകരിച്ചു. സമീക്ഷ ദേശീയ പ്രസിഡന്റ് സ്വപ്ന പ്രവീൺ, മലയാളം മിഷൻ യുകെ സെക്രട്ടറി എബ്രഹാം കുരിയൻ, എസ് എഫ് ഐ ജില്ലാകമ്മിറ്റി അംഗം അർജുൻ, സീമ സൈമൺ തുടങ്ങിയവർ പ്രതിഷേധ സംഗമത്തിൽ മുദ്രാവാക്യങ്ങൾ ചൊല്ലിക്കൊടുക്കുകയും മനുഷ്യച്ചങ്ങലയിൽ കണ്ണികളാവും ചെയ്തു . ഇന്ത്യൻ ദേശിയ പതാകയും പ്ലക്കാർഡുകളും ഏന്തി ആവേശകരമായ മുദ്രാവാക്യങ്ങൾ വിളിച്ചാണ് ഇംഗ്ലണ്ടിൽ ജോലിയെടുക്കുന്നവരും വിദ്യാർത്ഥികളുമായ പ്രവാസി ഇന്ത്യൻ സമൂഹം പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തത് . മലയാളത്തിലും പഞ്ചാബിയിലും ഹിന്ദിയിലും ഇംഗ്ലീഷിലും ആയി പ്രതിഷേധക്കാർ വിളിച്ച മുദ്രാവാക്യങ്ങൾ കൂടിനിന്നവരെയും കാഴചക്കാരെയും ഒരുപോലെ ആവേശം കൊള്ളിച്ചു .
മനുഷ്യച്ചങ്ങലയ്ക്കു ശേഷം ദേശിയ ഗാനത്തോടെയാണ് പ്രേതിഷേധ പരിപാടികൾ അവസാനിച്ചത് .
Leave a Reply