സ്വന്തം ലേഖകൻ

ആവശ്യത്തിലധികം ഭക്ഷണ സാധനങ്ങൾ വാങ്ങി സൂക്ഷിക്കുന്നതും, ട്രോളികൾ നിറയ്ക്കുന്നതും കൊറോണ ഭീതിയിൽ എന്ന് വെളിപ്പെടുത്തി ജനങ്ങൾ. മാർക്കറ്റുകളിൽ ഭക്ഷണസാധനങ്ങൾ ഒഴിയുന്നതിന്റ പല ചിത്രങ്ങളും പുറത്ത് വന്നിരുന്നു. എളുപ്പത്തിൽ പാകംചെയ്യാവുന്ന ഭക്ഷണസാധനങ്ങളും, ശുചിയാക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളും കൂട്ടത്തോടെ വാങ്ങി പോവുകയാണ് പരിഭ്രാന്തരായ ജനങ്ങൾ. 2ആഴ്ച ഐസൊലേഷനിൽ കഴിയുന്നതിന് ആവശ്യമായ വസ്തുക്കൾ വാങ്ങി പോകുന്നവരാണ് അധികവും. എന്നാൽ മാസങ്ങൾക്ക് വേണ്ടതും ശേഖരിക്കുന്നുണ്ട് പലരും.

ഓസ്ട്രേലിയകാരനായ ഷെഫ് പറയുന്നു “ഞാനിപ്പോൾ കൊറോണയെ നേരിടാൻ സന്നദ്ധനാണ്. പക്ഷെ ജോലിക്ക് ശേഷം ഭക്ഷണം പാകം ചെയ്യാൻ വയ്യാഞ്ഞിട്ടാണ് സാധനങ്ങൾ വാങ്ങി കൂട്ടിയത്. ദിവസം മുഴുവൻ ജോലി ചെയ്തിട്ട് വീണ്ടും കഷ്ടപ്പെടാൻ വയ്യ. “ശേഷം അദ്ദേഹം അലമാര തുറന്ന് കാണിക്കുന്നു. പലരും ഇതു പോലെ ആവശ്യത്തിലധികം വസ്തുക്കൾ വാങ്ങി സൂക്ഷിച്ചു വയ്ക്കുന്നുണ്ട്. മറ്റ് ചിലരാകട്ടെ തക്കാളി ഉൾപ്പടെ ഉള്ള പച്ചക്കറികൾ സംസ്കരിച്ചു സൂക്ഷിക്കുന്നു.

എന്നാൽ തീർന്ന സാധനങ്ങൾ ഉടനെ തന്നെ പുനഃസംഭരിക്കുമെന്ന്, ടെസ്‌കോ ചെയർമാൻ അറിയിച്ചു. സാധനങ്ങൾ തീർന്നു പോകുമോ എന്ന് ജനങ്ങൾ ഭയക്കേണ്ടതില്ലെന്നു ജോൺ അലെൻ പറഞ്ഞു.