യുകെയിലും യൂറോപ്പിലും ക്രൈസ്തവ ശാക്തീകരണത്തിന് പുത്തനുണർവ്വേകി മൂന്ന് ദിവസത്തെ അഭിഷേകാഗ്നി ടീം റിട്രീറ്റ് വെയിൽസിൽ സമാപിച്ചു. സുവിശേഷപ്രഘോഷണത്തിന്റെ ആവശ്യകതയും കടമയും ഉദ്ബോധിപ്പിച്ചുകൊണ്ട് റവ.ഫാ. സേവ്യർ ഖാൻ വട്ടായിൽ ശുശ്രൂഷകൾ നയിച്ചു . യുകെ യിൽ സെഹിയോൻ ,അഭിഷേകാഗ്നി ശുശ്രൂഷകൾക്ക് തുടക്കമിട്ട് താൻ കണ്ടെത്തി വളർത്തിയ ശുശ്രൂഷകർക്ക് ആത്മീയ ഉണർവ്വേകി ഫാ. സോജി ഓലിക്കലും എത്തിച്ചേർന്നു.


അഭിഷേകാഗ്നി യുകെ യുടെ ആത്മീയ നേതൃത്വം ഫാ .ഷൈജു നടുവത്താനിയിൽ ,ആനിമേറ്റർ സി. ഡോ.മീന ഇലവനാൽ ,ഡീക്കൻ ജോസഫ് ഫിലിപ്പ് , അഭിഷേകാഗ്നി മിനിസ്ട്രിയുടെ മുഴുവൻ സമയ ശുശ്രൂഷകരായ കോ ഓർഡിനേറ്റർ ജോസ് കുര്യാക്കോസ് , അസി. കോ ഓർഡിനേറ്റർ സാജു വർഗീസ് , സെബാസ്റ്റ്യൻ സെയിൽസ് ,നോബിൾ ജോർജ് , സണ്ണി ജോസഫ് , തോമസ് ജോസഫ്,ഷാജി ജോർജ് ,അനി ജോൺ , സാറാമ്മ മാത്യു ,സോജി ബിജോ , മിലി തോമസ് , സിൽബി സാബു, റിനി ജിത്തു തുടങ്ങിയവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ