ഗ്രെയ്റ്റ് യാർമൗത് (Great Yarmouth) ഗോള്‍സ്റ്റന്‍ ഹിന്ദു കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ഐസിലേ ഹിന്ദുക്ഷേത്രത്തിൽ വച്ച് ഡിസംബര്‍ 14 ശനിയാഴ്ച പ്രസാദ് തന്ത്രിയുടെ കാര്‍മികത്വത്തില്‍ അയ്യപ്പപൂജ ഭക്തി ആദരവുകളോടെ നടത്തി. നോർവിച്ച്, ആറ്റിൽബ്രറോ എന്നീ സ്ഥലങ്ങളിൽ നിന്നും സമീപപ്രദേശങ്ങളിലെ ഭക്തജനങ്ങളുള്‍പ്പെടെ നൂറില്‍ പരം പേര്‍ പൂജയില്‍ പങ്കെടുത്തു.

ഗോള്‍സ്റ്റന്‍ ഹിന്ദു കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഭജന ഭക്തര്‍ക്ക് പ്രതേക അനുഭവമായിരുന്നു. പടിപൂജ, വിളക്ക് പൂജ, അര്‍ച്ചന എന്നീ ചടങ്ങുകള്‍ ഭക്തിപൂര്‍വ്വം നടത്തി. പൂജക്ക് ശേഷം പ്രസാദം, അപ്പം, അരവണ വിതരണവും ഉണ്ടായിരുന്നു. ശബരിമലയിലെ പോലുള്ള ഭക്തി സാന്ദ്രമായ ഒരു അനുഭവം ഉളവാക്കി എന്ന് പങ്കെടുത്ത വിശ്വാസികൾ പങ്കുവെച്ചു.

  ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന് 20 വയസ്സ് ; ഒരു വര്‍ഷം നീളുന്ന ആഘോഷങ്ങള്‍ക്ക് തുടക്കം

[ot-video][/ot-video]