അമേരിക്കന്‍ പ്രസിഡൻറ്​ ഡോണാള്‍ഡ് ട്രംപിന്‍റെ സന്ദർശനത്തിൽ ദുർഗന്ധമകറ്റാൻ യമുന നദിയിലേക്ക്​ ദിവസവും 122.32 കോടി ലിറ്റർ ​െവള്ളം തുറന്നുവിട്ട്​ ഉത്തർ പ്രദേശ്​ സർക്കാർ. സെക്കൻഡിൽ 14158.5 ലിറ്റർ (500 ക്യുസെക്‌സ്) വെള്ളമാണ്​ ഉത്തര്‍പ്രദേശ് ജലസേചന വകുപ്പ് തുറന്നുവിടുന്നത്​. ട്രംപിനെ സ്വീകരിക്കാൻ ചേരിപ്രദേശത്ത്​ മതിൽകെട്ടിയും ജനങ്ങളെ കുടിയൊഴിപ്പിച്ചും ഗുജറാത്ത് സർക്കാർ മുന്നോട്ട് പോകുന്നതിനിടെയാണ് യു.പി സർക്കാറിന്‍റെ നടപടി.

യമുനയിലെ ദുര്‍ഗന്ധം കുറക്കാന്‍ ഈ നടപടി സഹായിക്കുമെന്നാണ് കരുതുന്നതെന്ന് യു.പി മലിനീകരണ നിയന്ത്രണ ബോര്‍ഡ് (യു.പി.പി.സി.ബി) അസി. എൻജിനീയർ അർവിന്ദ്​ കുമാർ അഭിപ്രായപ്പെട്ടു. നദിയിലെയും ആഗ്ര, മഥുര നഗരങ്ങളിലേയും ഓക്‌സിജൻെറ തോത് ഇതുമൂലം വര്‍ധിക്കുമെന്നാണ്​ പ്രതീക്ഷയെന്നും ഇവർ പറഞ്ഞു. എന്നാൽ, യമുനയിലെ ജലം കുടിക്കാന്‍ കഴിയുന്നവിധം ശുദ്ധമാകില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഫെബ്രുവരി 23 മുതല്‍ 26 വരെയാണ് ട്രംപി​െൻറ ഇന്ത്യാ സന്ദര്‍ശനം. ഡല്‍ഹിക്ക് പുറമെ യുപിയിലെ ആഗ്രയും ഗുജറാത്തിലെ അഹമ്മദാബാദും ട്രംപ് സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുറന്നുവിട്ട വെള്ളം മഥുരയിൽ ​െഫബ്രുവരി 20നും ആഗ്രയിൽ 21ന്​ ഉച്ചക്ക്​ ശേഷവും എത്തുമെന്ന്​ ജലസേചന വകുപ്പ് സൂപ്രണ്ടിങ്​ എൻജിനീയർ ധർമേന്ദ്ര സിങ്​ പോഘട്ട്​ അറിയിച്ചു.

അതേസമയം, ജലം ഒഴുക്കിവിടുന്നത്​ നദിക്ക് യാതൊരു പ്രയോജനവും ഉണ്ടാക്കില്ലെന്ന് യമുന നദി ശുചീകരണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടന ഭാരവാഹികൾ അഭിപ്രായപ്പെട്ടു.