ടോം ജോസ് തടിയംപാട്

തിങ്കളാഴ്ച ഉച്ചക്ക് ലണ്ടനിൽ നിന്നും ഇന്ത്യയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ യാത്രയ്ക്ക് അനുമതി ലഭിച്ച ഭക്ഷണം കഴിക്കാനും വാടകകൊടുക്കാനും ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികളെയും ഗർഭിണികളെയും അവസാനനിമിഷം ഒഴിവാക്കി ആന്ധ്രാക്കാരെയും മഹാരാഷ്ട്രക്കാരെയും കുത്തിത്തിരുകിയതായി വ്യാപകമായ ആക്ഷേപമാണ് ഉയരുന്നത് .
നാട്ടിലേക്കു പോകുന്നതിനു വേണ്ടി എംബസിയുടെ സൈറ്റിൽ ബുക്ക് ചെയ്തു കാത്തിരുന്ന പന്തളം സ്വദേശി വിഷ്ണു വിജയൻ കഴിഞ്ഞ പതിനാറാം തീയതി താങ്കൾ വരാൻ തയാറാണോ എങ്കിൽ 539 പൗണ്ട് ടിക്കറ്റ് ചാർജ് ആകും എന്ന് അറിയിപ്പ് വരികയും അദ്ദേഹം അതിനു സമ്മതം അറിയിച്ചു തിരിച്ചു മെയിൽ അയക്കുകയും അതിനു ശേഷം പതിനേഴാം തിയതി താങ്കളെ എയർ ഇന്ത്യയിൽ നിന്നും ബന്ധപ്പെടുമെന്നും അറിയിച്ചു. എന്നാൽ വിഷ്ണു പത്തൊമ്പതാം തീയതി രാവിലെ ലഗ്ഗേജ് കെട്ടിയൊരുക്കി കാത്തിരുന്നു. എന്നാൽ വിളിവന്നില്ല അതിനു ശേഷം പലപ്രാവശ്യം എബസിയുമായും ,എയർ ഇന്ത്യയുമായി ബന്ധപ്പെടാൻ ശ്രമിച്ചിട്ട് നടന്നില്ല. എന്നാൽ വേദനാജനകമായ കാര്യം പോകാൻ അപേക്ഷകൊടുക്കാത്ത കൂടെയുള്ള ആന്ധ്രാക്കാരൻ വിദ്യാർത്ഥിക്കു താങ്കൾക്ക് ആഗ്രഹം ഉണ്ടെങ്കിൽ പോകാമെന്നു പറഞ്ഞു എയർ ഇന്ത്യയിൽ നിന്ന് വിളി വന്നു അതു ചൂണ്ടിക്കാണിക്കുന്നത് കടുത്ത പക്ഷപാതത്വമാണ് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലിവർപൂളിൽ നിന്നും ബുക്ക് ചെയ്തിരുന്ന ഒരു വിദ്യാർത്ഥിനിയോട് എയർ പോർട്ടിൽ ചെല്ലാൻ എയർ ഇന്ത്യയിൽ നിന്നും അറിയിച്ചതനുസരിച്ചു അവർ എയർപോർട്ടിൽ ചെന്നു . എന്നാൽ അവർക്കു പോകാൻ അനുവാദം കിട്ടിയില്ല എന്ന് മാത്രമല്ല ലൈനിൽ നിന്ന പല ആന്ധ്ര സ്വദേശികളെയും പേരുവിളിച്ചു കയറ്റിക്കൊണ്ടുപോയി , പത്തനംതിട്ട സ്വദേശിയായ ഈ പെൺകുട്ടിയുടെ വീട്ടിലേക്കു ഇന്നു രാവിലെ പതനംതിട്ട കളക്‌ട്രേറ്റിൽ നിന്നും വിളിവന്നു കുട്ടി എത്തിയോ സുഖമല്ലേ എന്ന് ചോദിച്ചുകൊണ്ട് ,അതിനർത്ഥ൦ ഒറിജിനൽ ലിസ്റ്റ് തിരുത്തി ആളുകളെ തിരുകി കയറ്റി എന്നതാണ് . യാത്ര നിഷേധിക്കപ്പെട്ട കുട്ടികൾ കേരള മുഖ്യമന്ത്രിയ്ക്കും കേന്ദ്ര മന്ത്രിയ്ക്കും പരാതികൊടുക്കാൻ ഒരുങ്ങുന്നു ഈ വിഷയത്തിൽ കേരള സർക്കാർ ഇടപെട്ടു ശക്തമായി അന്വേഷണം നടത്തണമെന്ന് ആവശ്യം ഉയർന്നു കഴിഞ്ഞു. .