ലണ്ടൻ ഗാറ്റ്‍വിക്കിലേക്കുള്ള എയർ ഇന്ത്യ സർവീസുകൾ താൽക്കാലികമായി നിർത്തുന്നു. ഇതിനു പകരം ഓഗസ്റ്റ് മുതൽ അഹമ്മദാബാദിൽനിന്ന് ഹീത്രോയിലേക്കായിരിക്കും സർവീസ്. ഒക്ടോബർ വരെയെങ്കിലും ഇതു തുടരും.അഹമ്മദാബാദിൽനിന്ന് ഗാറ്റ്‍വിക്കിലേക്കു പറന്ന വിമാനമാണ് മേയ് 12ന് അപകടത്തിൽപ്പെട്ടത്. ഇതിനു പിന്നാലെ സർവീസുകൾ വെട്ടിക്കുറച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഡൽഹി, മുംബൈ പോലെയുള്ള മെട്രോ നഗരങ്ങളെ ഹീത്രോ വിമാനത്താവളമായിട്ടും മറ്റു നഗരങ്ങളെ ഗാറ്റ്‍വിക്കുമായിട്ടാണ് എയർ ഇന്ത്യ ബന്ധിപ്പിച്ചിരുന്നത്. അമൃത്‍സർ, ഗോവ, കൊച്ചി എന്നിവിടങ്ങളിൽ നിന്നുള്ള ഗാറ്റ്‍വിക് സർവീസുകൾ നേരത്തേ തന്നെ അവസാനിപ്പിച്ചിരുന്നു. ഡൽഹി– ഹീത്രോ സർവീസുകളുടെ എണ്ണം കൂട്ടും. യാത്രക്കാർ കുറഞ്ഞതിനാൽ ഹീത്രോയിലും ഗാറ്റ്‍വിക്കിലും ജീവനക്കാരെ നിലനിർത്തേണ്ടതില്ലെന്ന തീരുമാനവും നീക്കത്തിനു പിന്നിലുണ്ടാകാം.