ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജീവനക്കാരുടെ ആരോഗ്യം, പ്രവർത്തന നടപടിക്രമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ആവർത്തിച്ചുള്ള സുരക്ഷാ ലംഘനങ്ങൾക്ക് പിന്നാലെ ഇന്ത്യയുടെ വ്യോമയാന നിരീക്ഷണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ (ഡിജിസിഎ) നിന്ന് നിയമ നടപടി നേരിട്ട് എയർ ഇന്ത്യ. ഈ മാസം അഹമ്മദാബാദിൽ 260 പേരുടെ മരണത്തിനിടയാക്കിയ ഫ്ലൈറ്റ് അപകടത്തിന് പിന്നാലെ, കഴിഞ്ഞ രണ്ട് വർഷത്തിനിടെ നടന്ന നിരവധി ലംഘനങ്ങൾ എയർലൈൻ സ്വയം റിപ്പോർട്ട് ചെയ്തതിന് ശേഷമാണ് നിയമ നടപടി സ്വീകരിച്ചിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജൂലൈ 23-ന് പുറത്തിറക്കിയ നോട്ടീസുകളിൽ പൈലറ്റുമാർക്ക് ആവശ്യമായ വിശ്രമം നൽകാതിരിക്കുക, ഇവർക്ക് ശരിയായ സിമുലേറ്ററും ഉയർന്ന ഉയരത്തിലുള്ള പരിശീലനവും നൽകാതിരിക്കുക, അന്താരാഷ്ട്ര വിമാന സർവീസുകളിൽ ആവശ്യമായ ജീവനക്കാരെ വയ്ക്കാതിരിക്കുക എന്നിവയുൾപ്പെടെ 29 ലംഘനങ്ങൾ ഡിജിസിഎ എടുത്തുകാണിച്ചു. മുമ്പ് നിരവധി മുന്നറിയിപ്പുകൾ നൽകിയിട്ടും ഫലപ്രദമായ നിയന്ത്രണ സംവിധാനങ്ങൾ നടപ്പിലാക്കുന്നതിൽ എയർ ഇന്ത്യ പരാജയപ്പെട്ടുവെന്നും ഡിജിസിഎ പറയുന്നു.

2024 ജൂണിലും 2025 ജൂണിലും പൈലറ്റുമാർ ശരിയായ വിശ്രമമില്ലാതെ നിയമപരമായ പറക്കാൻ സാധിക്കുന്ന സമയത്തേക്കാൾ കൂടുതൽ സമയം ജോലി ചെയ്‌തതായി കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം പൈലറ്റുമാർ സിമുലേറ്റർ പരിശീലനം നേടിയെങ്കിലും നിശ്ചിത സമയപരിധിക്കുള്ളിൽ പറക്കാത്തതിനാൽ അവരുടെ പരിശീലനം അസാധുവാണെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. 2025 ഏപ്രിൽ, മെയ് മാസങ്ങളിൽ കുറഞ്ഞത് നാല് അന്താരാഷ്ട്ര വിമാനങ്ങളെങ്കിലും ആവശ്യമായ ക്യാബിൻ ക്രൂ ഇല്ലാതെ സർവീസ് നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു. കമ്പനി സ്വമേധയാ നൽകിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് നോട്ടീസുകൾ നൽകിയതെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് എയർലൈൻ പ്രതിജ്ഞാബദ്ധമാണെന്നും എയർ ഇന്ത്യ മറുപടി നൽകി.