ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ വായു മലിനീകരണം കൂടുന്നത് കടുത്ത ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. വായു മലിനീകരണത്തിന്റെ ഭാഗമായി പ്രതിവർഷം 1100-ൽ അധികം ആളുകൾക്ക് ശ്വാസകോശ അർബുദം ഉണ്ടാകുന്നതായുള്ള ഞെട്ടിപ്പിക്കുന്ന കണക്കുകൾ ആണ് പുറത്ത് വന്നിരിക്കുന്നത്. 2022-ൽ യുകെയിൽ 515 പുരുഷന്മാരും 590 സ്ത്രീകളും വിഷാംശം നിറഞ്ഞ വായു ശ്വസിച്ചതിന്റെ ഫലമായി അഡിനോകാർസിനോമ ബാധിച്ചു.
അഡിനോകാർസിനോമ ആണ് നിലവിൽ ലോകാരോഗ്യ സംഘടനയുടെ വിശകലന പ്രകാരം ഏറ്റവും കൂടുതൽ അപകടകാരിയായിട്ടുള്ളത്. ആംബിയന്റ് കണികാ മലിനീകരണവുമായി ബന്ധപ്പെട്ട അഡിനോകാർസിനോമ കേസുകളുടെ യുകെയിലെ നിരക്ക് യുഎസിലും കാനഡയിലും ഉള്ളതിനേക്കാൾ കൂടുതലാണെന്നും വിശകലനം അനുസരിച്ച് വടക്കൻ യൂറോപ്പിൽ ഏറ്റവും കുറഞ്ഞ നിരക്കുള്ള ഫിൻലാൻഡിനേക്കാൾ നാലിരട്ടി കൂടുതലാണെന്നും ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ (ഐഎആർസി) സമാഹരിച്ച കണക്കുകൾ കടുത്ത ഞെട്ടലാണ് ആരോഗ്യ മേഖലയിൽ ഉളവാക്കിയിരിക്കുന്നത്. കടുത്ത അപകടകരമായ സ്ഥിതിവിശേഷമാണ് ഉള്ളതെന്ന് സർക്കാർ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യ വിദഗ്ധരും, കാൻസർ ചാരിറ്റികളും, പരിസ്ഥിതി പ്രചാരകരും പറഞ്ഞു. വായു മലിനീകരണം ശ്വാസകോശ അർബുദ സാധ്യത വർദ്ധിപ്പിക്കുമെന്ന് ഞങ്ങൾ എപ്പോഴും പറഞ്ഞിരുന്നുവെന്നും എന്നാൽ ഇപ്പോൾ അതിന്റെ ആഘാതം എത്രത്തോളം ഗുരുതരമാണെന്ന് നമുക്ക് കാണാൻ കഴിയുമെന്നും റോയ് കാസിൽ ലംഗ് കാൻസർ ഫൗണ്ടേഷന്റെ ചീഫ് എക്സിക്യൂട്ടീവ് പൗള ചാഡ്വിക്ക് പറഞ്ഞു .
ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ സർക്കാർ ശക്തമായ നടപടികൾ കൈക്കൊള്ളണമെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ധർ ആവശ്യപ്പെടുന്നത്. വായു മലിനീകരണം കൂടുകയാണെങ്കിൽ ശ്വാസകോശ അർബുദത്തിന്റെ നാല് പ്രധാന ഉപവിഭാഗങ്ങളിൽ പെടുന്നവയാണ് അഡിനോകാർസിനോമ, സ്ക്വാമസ് സെൽ കാർസിനോമ, സ്മോൾ-സെൽ കാർസിനോമ, ലാർജ്-സെൽ കാർസിനോമ എന്നിവ . ഇതിൽ അഡിനോകാർസിനോമ പുരുഷന്മാരിലും സ്ത്രീകളിലും കൂടുതൽ പേർക്ക് വരാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ ഭയപ്പെടുന്നത്. 2022-ൽ പുരുഷന്മാരിൽ 45.6% ശ്വാസകോശ അർബുദ കേസുകളും സ്ത്രീകളിൽ 59.7% ശ്വാസകോശ അർബുദ കേസുകളും അഡിനോകാർസിനോമ മൂലമാണ് ഉണ്ടായത്. 2020-ൽ ഇത് യഥാക്രമം 39.0% ഉം 57.1% ഉം ആയിരുന്നു. ഒരിക്കലും പുകവലിക്കാത്തവരിൽ 70% ശ്വാസകോശ അർബുദ കേസുകളും അഡിനോകാർസിനോമയുടേതാണെന്ന് ഐഎആർസി പറഞ്ഞു.
Leave a Reply