ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

എയർ ട്രാഫിക് കൺട്രോൾ ജീവനക്കാർ പണിമുടക്കിയതോടെ യൂറോപ്പിലുടനീളം റയാൻഎയർ ഇന്ന് 400 വിമാനങ്ങൾ റദ്ദാക്കി. ഫ്രാൻസിലെ സ്റ്റാഫ് അംഗങ്ങൾ നടത്തിയ വാക്കൗട്ട് നൂറുകണക്കിന് വിമാനങ്ങൾ നിലത്തിറക്കാൻ നിർബന്ധിതരാക്കിയതായി ബഡ്ജറ്റ് എയർലൈൻ പ്രതിനിധികൾ പറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് 400 വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നത്. ഫ്രഞ്ച് എടിസി സ്ട്രൈക്കുകളാണ് ഇതിന് പ്രധാന കാരണം. നിലവിൽ ഫ്രാൻസിലേക്ക് സർവീസ് ഒന്നും തന്നെ ഇല്ല. ബ്രിട്ടനിൽ നിന്ന് സ്പെയിനിലേക്കും പോർച്ചുഗലിൽ നിന്ന് ജർമ്മനിയിലേക്കും ഇറ്റലിയിൽ നിന്ന് അയർലൻഡിലേയ്ക്കും മാത്രമാണ് നിലവിൽ സർവീസ് ഉള്ളതെന്ന് റിയാനെയർ സിഇഒ മൈക്കൽ ഒലിയറി പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അപ്രതീക്ഷിതമായി തുടർച്ചയായി സ്റ്റാഫ്‌ പണിമുടക്കുകൾ സർവീസുകളെ മൊത്തത്തിൽ സാരമായി ബാധിച്ചിട്ടുണ്ട്. പല യാത്രക്കാരും റീഫണ്ട് പോലെയുള്ള നടപടി ക്രമങ്ങൾ ആവശ്യപ്പെട്ടിരിക്കുകയാണ്. കമ്പനിയുടെ മുന്നോട്ടുള്ള നിലനിൽപ്പിനെ തന്നെ അപകടത്തിലാക്കുന്ന പ്രവണതയാണ് നിലവിൽ ഉള്ളതെന്നാണ് അധികൃതർ പറയുന്നത്. തുടർച്ചയായി സർവീസുകൾ റദ്ദാക്കപ്പെടുമ്പോൾ യാത്രക്കാരിൽ ഒരു വിഭാഗം മറ്റ് എയർലൈൻസുകളെ ആശ്രയിക്കാനും സാധ്യതയുണ്ട്.

അയർലൻഡിൽ നിന്ന് ഇറ്റലിയിലേക്കോ പോളണ്ടിൽ നിന്ന് പോർച്ചുഗലിലേക്കോ സ്പെയിനിൽ നിന്ന് ജർമ്മനിയിലേക്കോ പോകുന്ന വിമാനങ്ങൾ റദ്ദാക്കുന്നത് വൻനഷ്ടമാണ് വരുത്തിവെക്കുന്നത്. ഫ്രഞ്ച് എടിസി സ്ട്രൈക്കുകളിൽ ഫ്രാൻസ് ഓവർ ഫ്ലൈറ്റുകളെ സംരക്ഷിക്കണമെന്ന് ഉർസുല വോൺ ഡെർ ലെയന്റെ നേതൃത്വത്തിലുള്ള യൂറോപ്യൻ കമ്മീഷനോട് ആവശ്യപ്പെട്ട് റയാൻ എയർലൈൻസ് കഴിഞ്ഞ ആഴ്ച ഒരു നിവേദനം സമർപ്പിച്ചിരുന്നു. റിയാനെയറിന്റെ 1.1 ദശലക്ഷത്തിലധികം ഉപഭോക്താക്കൾ ഈ നിവേദനത്തിൽ ഒപ്പുവച്ചിട്ടുണ്ട്.