അപായ സൂചന അറിയിച്ചുള്ള ഫോണ്‍ സന്ദേശത്തെത്തുടര്‍ന്ന് 179 യാത്രക്കാരുമായി പോയ വിമാനം അടിയന്തരമായി താഴെയിറക്കി. ബെംഗളൂരു വിമാനത്താവളത്തില്‍ ലഭിച്ച ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ വിമാനം കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഇറക്കിയത്.
എയര്‍ ഏഷ്യയുടെ 15-588 വിമാനമാണ് അപകട സൂചന ലഭിച്ചതോടെ നിലത്തിറക്കിയത്. വിദഗ്ധ പരിശോധനകള്‍ക്കായി വിമാനം പിടിച്ചുവെച്ചിരിക്കുകയാണെന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിമാനം പുറപ്പെട്ടതിന് ശേഷമാണ് ഫോണ്‍ സന്ദേശം ലഭിച്ചത്. ഇതോടെ കൊല്‍ക്കത്ത എടിസിയുമായി ബന്ധപ്പെട്ട് വിമാനം അടിയന്തരമായി കൊല്‍ക്കത്ത എയര്‍പോര്‍ട്ടില്‍ ഇറക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നെന്നും യാത്രക്കാര്‍ സുരക്ഷിതരാണെന്നും എയര്‍ ഏഷ്യ അധികൃതര്‍ അറിയിച്ചു.
Leave a Reply