റിയാദ്: ഖത്തർ പൗരന്മാർ പതിനാല് ദിവസത്തിനുള്ളിൽ രാജ്യം വിടണമെന്ന് സൗദി അറേബ്യയുടെ അന്ത്യശാസന. ലണ്ടനിൽ ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആണ് നടപടി എന്ന് പല മീഡിയകളും റിപ്പോർട്ട് ചെയ്യുന്നു. ഭീകരബന്ധം ആരോപിച്ച് ഖത്തറുമായുള്ള നയതന്ത്രബന്ധം സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് രാജ്യങ്ങള്‍ നിർത്തലാക്കിയതിനു പുറമെ ഖത്തറിലേക്കുള്ള വിമാനസര്‍വീസുകളും റദ്ദാക്കി. അബുദാബി കേന്ദ്രീകരിച്ച എത്തിഹാദ് എയര്‍വെയ്‌സ് ഇന്ന് മുതല്‍ സര്‍വീസ് നടത്തില്ലെന്ന് അറിയിച്ചു. ദോഹയിലേക്കും തിരിച്ചും വിമാനസര്‍വീസ് ഉണ്ടായിരിക്കില്ല. ചൊവ്വാഴ്ച പ്രാദേശിക സമയം 2.45നായിരിക്കും ദോഹയിലേക്കുള്ള അവസാന വിമാനമെന്ന് എത്തിഹാദ് വക്താവ് അറിയിച്ചു. ദുബായില്‍നിന്ന് ദോഹയിലേക്കു സര്‍വീസ് നടത്തുന്ന ഫ്ലയ് ദുബായിയും സര്‍വീസ് നിര്‍ത്തി.

എമിറേറ്റ്‌സ്, സൗദിയ, ഗള്‍ഫ് എയര്‍, ഈജിപ്ത് എയര്‍ എന്നീ വിമാനക്കമ്പനികളും സര്‍വീസ് നിര്‍ത്തുന്നതായാണ് വിവരം. അതേസമയം ഖത്തറിലെ തീര്‍ഥാടകരെ എത്തിക്കുന്നതിന് വിലക്കേര്‍പ്പേടുത്തിയിട്ടില്ല. അതിനിടെ, വിമാനസര്‍വീസുകള്‍ നിര്‍ത്തിയത് മലയാളികളായ പ്രവാസികളെ ഗുരുതരമായി ബാധിക്കും എന്നത് വളരെ ഗൗരവമുള്ള വിഷയമാണ്. ഇതിൽ എന്ത് നടപടിയാണ് ഇന്ത്യയുടെ ഭാഗത്തുനിന്ന് വരുന്നത് എന്ന് പ്രവാസികളായ മലയാളികൾ ഉറ്റുനോക്കുന്നു. അതേസമയം പല്ലിന് പല്ല് എന്ന രീതിയിൽ ഖത്തര്‍ എയര്‍വെയ്‌സ്സും സൗദിയിലേക്കുള്ള എല്ലാ വിമാനസര്‍വീസുകളും നിര്‍ത്തിവച്ചു തിരിച്ചടിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെന്ന് ആരോപിച്ചാണ് ഖത്തറുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കാന്‍ രാജ്യങ്ങള്‍ തീരുമാനിച്ചത്. ഖത്തറുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ മറ്റു രാജ്യങ്ങളോടും സൗദി ആഹ്വാനം ചെയ്യുകയും ചെയ്തു. എന്നാൽ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും ഒരു സത്യവും ഈ ആരോപണത്തിൽ ഇല്ലെന്നും ഖത്തർ വിദേശകാര്യ വക്താവ് അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.