ഇഷ്ടപ്പെട്ടവരെ സ്വന്തമാക്കാൻ കഴിഞ്ഞിലെയെങ്കിൽ അവരെ മറ്റുള്ളവർക്കും വിട്ടുകൊടുക്കാതെ മരണത്തിലേയ്ക്ക് കൊണ്ടെത്തിക്കുന്ന ക്രൂരത.കുറച്ചു നാളായി കേരളം കേട്ടുകൊണ്ടിരിക്കുന്ന ക്രൂരതയുടെ മുഖം. സൗഹൃദത്തില്‍ പിന്നീടുണ്ടായ വിള്ളലാണ് സൗമ്യയുടെ ക്രൂര കൊലപാതകത്തിന് അജാസിനെ പ്രേരിപ്പിച്ചതെന്നാണ് വിവരം. വിപണിയില്‍ കിട്ടാത്ത പ്രത്യേകം പണിയിച്ച ആയുധങ്ങളുമായാണ് അജാസ് കൊലപാതകത്തിന് ഇറങ്ങിത്തിരിച്ചതെന്നാണ് വിവരം. അജാസ് ഉപയോഗിച്ച കൊടുവാളും കത്തിയും വിപണിയില്‍ കിട്ടുന്ന വിധമുള്ളതല്ല. സാധാരണ കത്തിയേക്കാള്‍ നീളമുണ്ട്. കൊടുവാളിനും നല്ല നീളവും മൂര്‍ച്ചയുമുണ്ട്. സൗമ്യയെ അപായപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ അജാസ് പറഞ്ഞു പണിയിച്ച ആയുധങ്ങളാകാം ഇവയെന്നാണു പൊലീസിന്റെ നിഗമനം.

അതേസമയം അജാസ് എറണാകുളത്തുനിന്നാണു വാള്‍ വാങ്ങിയതെന്നും ചില സൂചനകളുണ്ട്. അജാസ് സൗമ്യയെ ഇടിച്ചിട്ട കാറിനുള്ളില്‍ കൊടുവാളും കത്തിയും രണ്ടു കുപ്പി പെട്രോളും രണ്ടു സിഗരറ്റ് ലൈറ്ററും സൂക്ഷിച്ചിരുന്നു. കൃത്യമായി ജോലിക്കു ഹാജരായിരുന്ന അജാസ് കഴിഞ്ഞ കുറച്ചുനാളുകളായി ഇടയ്ക്കു അവധിയെടുത്തിരുന്നു. ഈ ദിവസങ്ങള്‍ സൗമ്യയെ അജാസ് നിരീക്ഷിച്ച്‌ വരികയായിരുന്നെന്നാണ് പോലീസ് നിഗമനം. മൂന്ന് കുട്ടികളുടെ അമ്മയായ സൗമ്യയെ ആസൂത്രിതവും വളരെ ക്രൂരവുമായാണ് അജാസ് കൊലപ്പെടുത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നമ്പർ ബ്ലോക്ക് ചെയ്തതും സൗമ്യ പുതിയ സിം എടുത്തതും അജാസിനെ പ്രകോപിപ്പിച്ചു. ഇതാകാം സൗമ്യയുടെ കൊലയ്ക്ക് പിന്നിലെ കാരണങ്ങളെന്ന് പൊലീസ് പറയുന്നു. പോലീസ് ട്രെയിനിങ് ക്യാമ്പിൽ വച്ച്‌ അജാസും സൗമ്യയും തമ്മില്‍ തുടങ്ങിയ സൗഹൃദം ഇടക്കാലത്ത് മുറിഞ്ഞിരുന്നു. ഭര്‍ത്താവ് ലിബിയയില്‍ നിന്നും നാട്ടില്‍ ലീവിനെത്തിയ കാലയളവിലാണ് സൗമ്യ പുതിയ ഫോണ്‍ നമ്പർ എടുത്തത്. രണ്ടാഴ്ച മുൻപ് സൗമ്യയുടെ ഭര്‍ത്താവ് ലിബിയയിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. സ്ഥിരമായി വിളിച്ചിരുന്ന ഫോൺ നമ്പർ സൗമ്യ ബ്ലോക് ചെയ്തതോടെ സൗമ്യയുമായി ഫോണില്‍ ബന്ധപ്പെടാന്‍ അജാസിനു കഴിഞ്ഞില്ല. ഇതിനുപിന്നാലെ ചാറ്റിങ് ആപ്പിലും സൗമ്യ അജാസിനെ ബ്ളോക്ക് ചെയ്തു. ഇത് പ്രകോപനം ഇരട്ടിയാക്കി.

ഒന്നിച്ചു ജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രണ്ടു പേരും ഇനി ജീവിക്കേണ്ട എന്ന നിലപാടായിരുന്നു അജാസിനുണ്ടായിരുന്നത്. ഏറെക്കാലം ഇരുവരും സൗഹൃദ ബന്ധം തുടര്‍ന്നിരുന്നു. അജാസ് സൗമ്യക്കു നല്‍കിയ പണം തിരികെ ബാങ്ക് അക്കൗണ്ട് വഴി നല്‍കിയെന്ന് പറയുമ്പോളും അതിലെ സത്യാവസ്ഥ കേസ് അന്വേഷണഘട്ടത്തില്‍ മാത്രമെ ബോധ്യമാവുകയുള്ളൂ. കൃത്യം നടത്താന്‍ അജാസ് മുന്‍കൂട്ടി ചില ആസൂത്രണങ്ങള്‍ നടത്തിയിരുന്നതായി അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. കൃത്യത്തിനുപയോഗിച്ച കാര്‍ ആരുടേതെന്ന് കണ്ടെത്തിയെങ്കിലും അജാസിന്റെ പക്കല്‍ കാര്‍ എത്തിയ വഴി സംബന്ധിച്ച അന്വേഷണത്തിലാണ് പോലീസ്. ഗുരുതരപൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.