ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ഒഡിപിയായി ജോലി ചെയ്തിരുന്ന മലയാളി യുവാവിന് ഹൃദയസ്തംഭനത്തെ തുടർന്ന് ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശി അഖിൽ മായ മണികണ്ഠൻ (33) ആണ് ഡ്യൂട്ടിക്കിടെ മരിച്ചത്. മൂന്നു വർഷമായി ആശുപത്രിയിൽ ജോലി ചെയ്‌ത് വരികയായിരുന്ന അഖിൽ, ഡ്യൂട്ടി സമയത്ത് ടോയ്ലറ്റിലേക്കു പോകും വഴിയിലാണ് പെട്ടെന്ന് കുഴഞ്ഞു വീണത്. സഹപ്രവർത്തകർ ഉടൻ തന്നെ അടിയന്തിര ഇടപെടലുകൾ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ ആതിര ലീന വിജയ്, ആറു വയസ്സുള്ള മകൻ അഥവ് കൃഷ്ണ അഖിൽ എന്നിവരോടൊപ്പമാണ് അഖിൽ ഓക്‌സ്‌ഫോർഡിൽ താമസിച്ചിരുന്നത്. അഖിലിൻെറ അപ്രതീക്ഷിതമായ വേർപാടിൻെറ ദുഃഖത്തിലും ഞെട്ടലിലുമാണ് കുടുംബം ഇപ്പോൾ. അഖിലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനായി ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്.
അഖില്‍ മായ മണികണ്ഠൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.











Leave a Reply