ഒരു കാലത്ത് ഗോസ്സിപ്പ് കോളങ്ങളില്‍ നിറഞ്ഞ താരങ്ങള്‍ ആയിരുന്നു അക്ഷയ് കുമാറും ശില്പ ഷെട്ടിയും .എന്നാല്‍ പിന്നെ ഇരുവരും വേര്‍പിരിയുകയും ചെയ്തു .എന്നാല്‍ അക്ഷയ് കുമാർ തന്നെ ഉപയോഗിച്ചു തള്ളുകയായിരുന്നുവെന്നാണ് ശിൽപ്പ പറയുന്നത്. താനുമായി സ്‌നേഹത്തിലായിരുന്ന സമയത്തുന്നെ ഇപ്പോൾ ഭാര്യയാ ട്വിങ്കിൽ ഖന്നയുമായും അക്ഷയ് ബന്ധം പുലർത്തിയിരുന്നുവെന്നും നടി വെളിപ്പെടുത്തുന്നു.
തന്റെ സ്വകാര്യ ജീവിതത്തിലെ മോശം സമയമായിരുന്നു അത്. അഗ്നി പരീക്ഷയുടെ മുകളിലൂടെ സന്തോഷത്തോടെ നടക്കാന്‍ കഴിഞ്ഞു. അതു തന്റെ സ്വകാര്യ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തി. എന്നാല്‍ ഇന്‍ഡസ്ട്രിയില്‍ ഉയരങ്ങളില്‍ എത്താന്‍ കഴിഞ്ഞു.

uploads/news/2017/03/92293/akshy.jpg

ട്വിങ്കിളിനോടു തനിക്കു പരിഭവം ഒന്നുമില്ല. അക്ഷയ് മാത്രമാണു തന്നെ ചതിച്ചത്, അതിന്റെ പേരില്‍ ട്വിങ്കിളിനെ കുറ്റം പറയില്ല എന്നും ശില്‍പ്പ പറഞ്ഞു. കഴിഞ്ഞു പോയ കാര്യങ്ങളൊക്കെ അത്ര എളുപ്പത്തില്‍ മറക്കാന്‍ കഴിയില്ല. എന്നാല്‍ ഞാന്‍ ഇപ്പോള്‍ അതിനെ മറികടന്നു കഴിഞ്ഞു. അദ്ദേഹം അതൊക്കെ മറന്നിട്ടുണ്ടാകും. ഇനി ഒരിക്കലും അക്ഷയുമായി ഒരു സിനിമ ഉണ്ടാകില്ല എന്നും ശില്‍പ്പ ഷെട്ടി വ്യക്തമാക്കി. പ്രണയ തകര്‍ച്ചയേക്കുറിച്ചു ചോദിച്ചപ്പോഴാണു ശില്‍പ്പ ഷെട്ടി ഇകാര്യങ്ങള്‍ വ്യക്തമാക്കിയത്.