ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ആരോഗ്യ രംഗത്ത് മലയാളികൾക്ക് അഭിമാനമായി, ആലപ്പുഴ തിരുവമ്പാടി സ്വദേശിയായ നവീൻ ഹരികുമാർ റോയൽ കോളജ് ഓഫ് നേഴ്സിങിന്റെ (RCN) ‘റൈസിങ് സ്റ്റാർ’ അവാർഡ് നേടി. നോർത്ത്വിക്ക് പാർക്ക് ഹോസ്പിറ്റലിൽ ക്ലിനിക്കൽ പ്രാക്ടീസ് എജ്യൂക്കേറ്ററായി പ്രവർത്തിക്കുന്ന നവീന്റെ രോഗീപരിചരണവും സഹപ്രവർത്തകരെ പരിശീലിപ്പിക്കുന്നതിലുള്ള സംഭാവനയും പരിഗണിച്ചാണ് പുരസ്കാരം.
യുകെയിലെത്തുന്ന രാജ്യാന്തര നേഴ്സുമാരുടെ പ്രശ്നങ്ങൾ കുറയ്ക്കാൻ നവീൻ തയ്യാറാക്കിയ ‘ഐ.ഇ.എൻ ഓറിയന്റേഷൻ ഫ്രെയിംവർക്ക്’ വലിയ വിജയവും അംഗീകാരവും നേടിയിരുന്നു . ഈ പദ്ധതിയിലൂടെ ജോലിയിൽ എത്തിയ എല്ലാ രാജ്യാന്തര നേഴ്സുമാരും ഇപ്പോഴും സേവനം തുടരുന്നു. കൂടാതെ, നവീനും ടീമും എച്ച്എസ്ജെ അവാർഡ്സ് 2025-ൽ ‘പേഷ്യന്റ് സേഫ്റ്റി’ വിഭാഗത്തിൽ പ്രശംസനീയമായ പ്രകടനം കാഴ്ചവെച്ചു.

ക്ലിനിക്കൽ എജ്യൂക്കേറ്റർ എന്ന നിലയ്ക്കും ക്വാളിറ്റി ഇംപ്രൂവ്മെന്റ് കോച്ച്, നേഴ്സ് അഡ്വക്കേറ്റ് എന്ന നിലയ്ക്കും നവീൻ പ്രവർത്തിക്കുന്നു. കൈരളി യുഎകെയുടെ ദേശീയ സെക്രട്ടറിയായും അദ്ദേഹം സജീവമാണ്. ആലപ്പുഴ ഗവൺമെന്റ് കോളജ് ഓഫ് നേഴ്സിംഗിൽ നിന്ന് ബിരുദം നേടിയ നവീൻ, ഇപ്പോൾ ക്വീൻ മേരി യൂണിവേഴ്സിറ്റിയിൽ പി.ജി. ഡിപ്ലോമ പഠിക്കുന്നു. ഭാര്യ അഥീന ബി. ചന്ദ്രൻ, മകൾ ഇതൾ മേ നവീൻ എന്നിവർ അടങ്ങിയതാണ് അദ്ദേഹത്തിന്റെ കുടുംബം.











Leave a Reply