ബാബു ജോസഫ്
ബര്‍മിങ്ഹാം: പരീക്ഷാക്കാലമാകുമ്പോള്‍ കുട്ടികള്‍ക്കുണ്ടാകുന്ന ഭയവും മാനസിക സമ്മര്‍ദ്ദങ്ങളും മുന്‍നിര്‍ത്തി യേശുനാമത്തില്‍ അനേകം കുട്ടികള്‍ക്ക് അഭിഷേകാഗ്‌നി ശുശ്രൂഷയില്‍ ഏതെങ്കിലും തരത്തില്‍ സംബന്ധിക്കുകവഴി അഭുതകരമായ വിടുതല്‍ നല്‍കുവാന്‍ ദൈവം ഉപകാരണമാക്കിക്കൊണ്ടിരിക്കുന്ന റവ. ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നാളെ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനില്‍ കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷയും പഠനോപകരണങ്ങളുടെ വെഞ്ചിരിപ്പും നടത്തും. എലൈവ് ഇന്‍ ദ സ്പിരിറ്റ് എന്ന പേരില്‍ കുട്ടികള്‍ക്കായി പ്രത്യേക കണ്‍വെന്‍ഷന്‍ ഉണ്ടായിരിക്കും.
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍. ജോസഫ് സ്രാമ്പിക്കല്‍, ജീസസ് യൂത്ത് മുന്‍ യുകെ ആനിമേറ്ററും പ്രമുഖ സുവിശേഷപ്രവര്‍ത്തകനും അനേകരെ ശുശ്രൂഷാനുഭവത്തിലേക്കു വളര്‍ത്തിയ ആത്മീയഗുരുവുമായ ഫാ.സെബാസ്‌റ്യന്‍ അരീക്കാട്ട്, യൂറോപ്പിലെ പ്രശസ്തമായ ഓസ്‌കോട്ട് സെന്റ് മേരീസ് കോളേജ് വൈസ് റെക്ടര്‍ ഫാ.പോള്‍ കെയ്ന്‍ എന്നിവരും വിവിധ ശുശ്രൂഷകള്‍ നയിക്കും. പരിശുദ്ധ ദൈവമാതാവിനോടുള്ള ഭയഭക്തി ബഹുമാനത്തോടൊപ്പം പ്രത്യേക വണക്കവും ഒരുമിക്കുന്ന മെയ് മാസത്തില്‍ ആയിരങ്ങള്‍ക്ക് യേശുവില്‍ പുതുജീവനേകുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ പ്രത്യേക മരിയന്‍ റാലിയോടെ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും.
മാഞ്ചസ്റ്ററില്‍ നടന്ന എബ്ളൈസ് 2018 ന്റെ ആത്മവീര്യത്തില്‍ വര്‍ദ്ധിത കൃപയോടെ യേശുവില്‍ ഉണരാന്‍ പുതിയ ശുശ്രൂഷകളുമായി കുട്ടികളും യുവതീയുവാക്കളും രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനായി തയ്യാറെടുക്കുകയാണ്. കണ്‍വെന്‍ഷന്റെ ആത്മീയവിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും നാളെ മെയ് 12 ന് രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് വീണ്ടും ക്ഷണിക്കുന്നു.
അഡ്രസ്സ് :
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം ( Near J1 of the M5)
B70 7JW.
കൂടുതല്‍ വിവരങ്ങള്‍ക്ക് ;
ഷാജി 07878149670.
അനീഷ്.07760254700
ബിജുമോന്‍ മാത്യു 07515 368239
Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്,
ടോമി ചെമ്പോട്ടിക്കല്‍ 07737935424.
ബിജു എബ്രഹാം 07859 890267
Leave a Reply