ലണ്ടന്‍: ലണ്ടന്‍ റീജണല്‍ അഭിഷേകാഗ്‌നി ശുശ്രുഷക്ക് ഇനി എട്ടു നാള്‍ അടുത്തിരിക്കെ അഭിഷേകങ്ങളുടെയും, അനുഗ്രഹങ്ങളുടെയും കൃപാവര്‍ഷത്തിനായി വിശുദ്ധ കുര്‍ബ്ബാനയും, പ്രാര്‍ത്ഥനകളും നാളെ ഞായറാഴ്ച ലണ്ടനില്‍ നടത്തപ്പെടും. അഭിഷേകാഗ്‌നിയുടെ തയ്യാറെടുപ്പുകള്‍ വിലയിരുത്തുവാനും കൂടുതലായ ഉത്തരവാദിത്വങ്ങള്‍ക്കു കമ്മിറ്റിക്കാരെ ചുമതലപ്പെടുത്തുവാനും ആയി വളണ്ടിയേഴ്‌സ് യോഗവും വെംബ്ലി സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ തദവസരത്തില്‍ ചേരുന്നതാണ്.

ഞായറാഴ വൈകുന്നേരം നാലു മണിക്ക് കുര്‍ബ്ബാന ആരംഭിക്കും. അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്റെ വിജയത്തിനായി കൂടുന്ന ആലോചനാ യോഗത്തിലും ശുശ്രുഷകളിലും പങ്കു ചേരുവാന്‍ വളണ്ടിയേഴ്‌സ് തത്സമയത്തു തന്നെ വെംബ്ലിയില്‍ എത്തി ചേരണമെന്നു കണ്‍വീനര്‍ ഫാ. ജോസ് അന്ത്യാംകുളവും സംഘാടക സമിതിയും അറിയിച്ചു.

തിരുവചനങ്ങള്‍ക്ക് ജീവന്‍ ത്രസിപ്പിക്കുന്ന ശുശ്രുഷകളുമായി സേവ്യര്‍ഖാന്‍ അച്ചന്‍ നവംബര്‍ 4നു ഞായറാഴ്ച ഹാരോ ലെഷര്‍ പാര്‍ക്കില്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ നയിക്കുമ്പോള്‍. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന റീജണല്‍ കണ്‍വെന്‍ഷനുകളുടെ സമാപ്തി കുറിക്കുന്ന ലണ്ടന്‍ ധ്യാനം ദൈവീക സാന്നിദ്ധ്യം ആവോളം അനുഭവിക്കുവാന്‍ ഇടം നല്‍കുന്ന അനുഗ്രഹ വേദിയാകും.

രൂപതയുടെ അഭിവന്ദ്യ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ശുശ്രുഷകള്‍ക്കു നേതൃത്വം വഹിച്ചു സന്ദേശം നല്‍കുന്ന പരിശുദ്ധാത്മ ശുശ്രുഷയില്‍ കുട്ടികള്‍ക്കായുള്ള ശുശ്രുഷകള്‍ സോജി അച്ചനും ടീമും ആയിരിക്കും നയിക്കുക.

നവംബര്‍ 4നു ഞായറാഴ്ച രാവിലെ 9:00 മണിക്ക് ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന അഭിഷേകാഗ്‌നി ശുശ്രുഷയും തിരുക്കര്‍മ്മങ്ങളും വൈകുന്നേരം അഞ്ചു മണിയോടെ സമാപിക്കും.

ട്രെയിന്‍ മാര്‍ഗ്ഗം ധ്യാനത്തില്‍ പങ്കുചേരുവാന്‍ എത്തുന്നവര്‍ക്ക് ബേക്കര്‍ലൂ ട്യൂബ് ലൈനോ, സതേണ്‍, വെസ്റ്റ് മിഡ്ലാന്‍ഡ്സ് എന്നീ ഓവര്‍ ഗ്രൗണ്ട് ലൈനുകളോ പിടിച്ച് ഹാരോ ആന്‍ഡ് വീല്‍സ്റ്റോണ്‍ സ്റ്റേഷനില്‍ വന്നിറങ്ങിയാല്‍ അഞ്ചു മിനിട്ടു മാത്രം നടക്കുവാനുള്ള ദൂരത്തിലാണ് ധ്യാന വേദി.

ബസ്സു മാര്‍ഗ്ഗം വരുന്നവര്‍ക്ക് 140,182,186, 258 ,340, 640 , A, B, H9, H10 എന്നീ നമ്പര്‍ ബസ്സുകള്‍ പിടിച്ചാല്‍ ലെഷര്‍ പാര്‍ക്കിനു സമീപം വന്നെത്താവുന്നതാണ്.

ഉപവാസ ധ്യാനമായിട്ടാണ് കണ്‍വെന്‍ഷന്‍ ഒരുക്കിയിരിക്കുന്നത്. ആവശ്യക്കാര്‍ ഭക്ഷണം കൈവശം കരുത്തേണ്ടതാണ്. നിയന്ത്രിത പാര്‍ക്കിങ് സൗകര്യമാണ് വേദിക്കുള്ളത് എങ്കിലും തൊട്ടടുത്തു തന്നെ മറ്റു പാര്‍ക്കിങ് സ്ഥലങ്ങളും ഉണ്ട്.

അഭിഷേകാഗ്‌നി കണ്‍വെന്‍ഷനില്‍ പങ്കു ചേരുവാന്‍ ലണ്ടന്‍ റീജണിലുള്ള മുഴുവന്‍ സീറോ മലബാര്‍ വിശ്വാസി സമൂഹത്തെയും കണ്‍വീനര്‍ ഫാ. ജോസ് അന്ത്യാംകുളം, ചാപ്ലൈന്മാരായ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ. ഹാന്‍സ് പുതിയകുളങ്ങര എന്നിവര്‍ സസ്‌നേഹം സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

ഷാജി വാട്ഫോര്‍ഡ് : 07737702264;
തോമസ് ആന്റണി: 07903867625
ജോമോന്‍ ഹെയര്‍ഫീല്‍ഡ്: 07804691069

വിലാസം;

St Joseph’s Presbytery,
339 High Road,
Wembley, HA9 6AG.