അഞ്ചപ്പുരയിലെ അറവുശാലയിൽ ഭാര്യ റഹീന(30)യെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി നജമുദ്ദീ(36)നെ പൊലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി ഒന്നാം ക്ലാസ് മജിസ്ട്രേട്ടിനു മുൻപിൽ ഹാജരാക്കിയ പ്രതിയെ 28 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: സംശയങ്ങളും നിരന്തര കുടുംബകലഹങ്ങളുമാണു കൊലപാതകത്തിനിടയാക്കിയത്. അറവുശാലയിൽ സൂക്ഷിച്ച കത്തി ഉപയോഗിച്ചു രാത്രി രണ്ടോടെയാണ് കൊല നടത്തിയത്. കഴിഞ്ഞ ദിവസമുണ്ടായ ഒരു തർക്കമാണു കൊലപാതകത്തിൽ കലാശിച്ചത്. വീട്ടിലെ കലഹം റഹീന മാതാവിനെ അറിയിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തന്നെ കൂട്ടിക്കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് മാതാവ് സ്ഥലത്തെത്തിയിരുന്നു. പിന്നെ, നജമുദ്ദീൻ ആവശ്യപ്പെട്ടതനുസരിച്ച് യാത്ര മാറ്റുകയായിരുന്നു. അധിക ജോലിയുണ്ടെന്നു തെറ്റിദ്ധരിപ്പിച്ചാണ് റഹീമയെ രാത്രി വീട്ടിൽനിന്നിറക്കി കൊണ്ടുവന്നതത്രെ. വീട്ടിലുണ്ടായിരുന്ന മാതാവ് തടഞ്ഞെങ്കിലും റഹീന കൂടെ ചെല്ലുകയായിരുന്നു.

കൃത്യത്തിനുശേഷം നജമുദ്ദീൻ രണ്ടാമത്തെ ഭാര്യയുടെ വീട്ടിലെത്തി വസ്ത്രം മാറി ചങ്കുവെട്ടിയിലെത്തി. ബൈക്ക് സമീപത്തെ പെട്രോൾ പമ്പിൽ നിർത്തി തൃശൂരിലേക്കു പോയി. അവിടെയും മറ്റിടങ്ങളിലും കറങ്ങിത്തിരിഞ്ഞ് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ പിടിയിലാവുകയായിരുന്നു. ഇയാളെ ചങ്കുവെട്ടിയിൽ കൊണ്ടുപോയി തെളിവെടുപ്പു നടത്തിയിരുന്നു. ഇന്നു കൂടുതൽ സ്ഥലങ്ങളിലെത്തിച്ചു തെളിവെടുപ്പു നടത്തും.