സ്റ്റീവനേജ്: ‘സർഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷൻ’ സംഘടിപ്പിക്കുന്ന, അഖില യു കെ ചീട്ടു കളി മത്സരം മെയ് നാലിന് സ്റ്റീവനേജിൽ വെച്ച് നടത്തപ്പെടുന്നു. ‘റമ്മി’ വിഭാഗത്തിലാണ് ഏകദിന മത്സരം ഒരുക്കുന്നത്. മികച്ച കാഷ് പ്രൈസുകൾ വാഗ്ദാനം ചെയ്യുന്ന ടൂർണ്ണമെന്റ്, സ്റ്റീവനേജിലെ സെന്റ് നിക്കോളാസ് കമ്മ്യൂണിറ്റി സെന്ററിൽ വെച്ചാണ് നടക്കുക. മത്സരങ്ങൾ രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്നതാണ്.
ഒന്നാം സമ്മാനമായി അഞ്ഞൂറ് പൗണ്ട് കാഷ് പ്രൈസ് നൽകുമ്പോൾ, രണ്ടാം സ്ഥാനക്കാർക്ക് ഇരുന്നൂറു പൗണ്ടും, മൂന്നാം സ്ഥാനക്കാർക്കു നൂറു പൗണ്ടും സമ്മാനങ്ങൾ ലഭിക്കും.
മത്സരത്തിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ ഉടൻതന്നെ പേര് രജിസ്റ്റർ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
മനോജ് ജോൺ-07735285036,
ഹരിദാസ് തങ്കപ്പൻ- 07455009248
Leave a Reply