അഖില്‍ അക്കിനേനി നായകനാകുന്ന തെലുങ്ക് ചിത്രത്തില്‍ വില്ലനായി മമ്മൂട്ടി എത്തുന്നുവെന്ന വാര്‍ത്ത വളരെ പെട്ടെന്നാണ് വൈറലായത്. ഏജന്റ് എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി വില്ലനാകുന്നത്. സ്പൈ ത്രില്ലറാണ് ഏജന്റ്. സീരീസായാണ് സിനിമ പുറത്തിറക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വക്കന്‍തം വംസിയാണ് ചിത്രത്തിന്റെ തിരക്കഥ. അതേസമയം എന്തുകൊണ്ട് മമ്മൂട്ടി വില്ലനായി അഭിനയിക്കാന്‍ തയ്യാറെന്ന സംശയവും ആരാധകര്‍ക്കിടയിലുണ്ട്.

ഇതിന് കാരണം കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മാതാവ് അല്ലു അരവിന്ദ് നടത്തിയൊരു വെളിപ്പെടുത്തലാണ്. പവന്‍ കല്യാണ്‍ നായകനായ ചിത്രത്തിലെ വില്ലന്‍ വേഷം മമ്മൂട്ടി അന്ന് നിരസിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്വാതി കിരണം എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം കണ്ട് അല്ലു അരവിന്ദ് അമ്പരന്നു പോയിരുന്നു. തന്റെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേല്‍ക്കാന്‍ പോലും സാധിച്ചിരുന്നില്ലെന്നാണ് അദ്ദേഹം പിന്നീട് പറഞ്ഞത്. പിന്നീട് താന്‍ മമ്മൂട്ടിയെ പരിചയപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു. ഒരിക്കല്‍ പവന്‍ കല്യാണ്‍ നായകനാകുന്ന ചിത്രത്തിലെ വില്ലന്‍ വേഷം ചെയ്യുന്നതിനെ കുറിച്ച് സംസാരിക്കാനായി താന്‍ മമ്മൂട്ടിയെ വിളിക്കുകയായിരുന്നു. നല്ല വേഷമാണെന്നും ചിത്രത്തിലെ വില്ലനാണെന്നും അറിയിച്ചു. എന്നാല്‍ മമ്മൂട്ടി നല്‍കിയ മറുപടി ഒരു ചോദ്യമായിരുന്നു.

ഈ ചോദ്യം താങ്കള്‍ ചിരഞ്ജീവിയോട് ചോദിക്കുമോ എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. ഉടനെ തന്നെ താന്‍ ഫോണ്‍ വെയ്ക്കുകയായിരുന്നുവെന്നും അല്ലു അരവിന്ദ് പറഞ്ഞു. അന്ന് അങ്ങനെ വില്ലന്‍ വേഷം നിഷേധിച്ച മമ്മൂട്ടി അഖില്‍ അക്കിനേനിയുടെ വില്ലനാകുമോ എന്ന സംശയത്തിലാണ് ആരാധകര്‍.