യുവനടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്ന് ആലുവ റൂറല്‍ എസ്പി എ.വി. ജോര്‍ജ്. നാദിര്‍ഷായുടെ മൊഴിയില്‍ പൊരുത്തക്കേടുണ്ടോയെന്നു വെളിപ്പെടുത്താനാകില്ല. അറസ്റ്റ് ചെയ്യുമെന്ന് ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും എസ്പി അറിയിച്ചു.
അതേസമയം, വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് പൊലീസ് ആവശ്യപ്പെട്ടതിനു പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി നാദിര്‍ഷാ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ ഹര്‍ജി കോടതി വെള്ളിയാഴ്ച പരിഗണിക്കും. കേസില്‍ ഉള്‍പ്പെടുത്തി അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് നാദിര്‍ഷാ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. നേരത്തെ നടന്ന ചോദ്യം ചെയ്യലില്‍ നാദിര്‍ഷാ പറഞ്ഞ പല വിവരങ്ങളും കള്ളമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതെന്നാണ് സൂചന.
Leave a Reply