നടി അമലപോളും തമിഴ് സംവിധായകന്‍ എ.എല്‍ വിജയ്‌യും തമ്മിലുള്ള വേര്‍പിരിയല്‍ തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു. കഴിഞ്ഞയാഴ്ച്ചയാണ് കോടതി മുഖാന്തരം ഔദ്യോഗികമായി ഇരുവരും വേര്‍പിരിഞ്ഞത്.ഇതിനുപിന്നാലെ വിജയ് യ്ക്ക് മറ്റൊരു വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍. ഈ വാര്‍ത്ത അമല അറിഞ്ഞെന്നും വിഷമത്തോടെ ഷൂട്ടിങ് സെറ്റില്‍ നിന്നും ഇറങ്ങിപ്പോയെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2014 ജൂണ്‍ 12നായിരുന്നു ഇവരുടെ വിവാഹം. ഒരു വര്‍ഷത്തെ കുടുംബ ജീവിതത്തിന് ശേഷം ഇവര്‍ വേര്‍ പിരിയുകയായിരുന്നു. പിന്നീട് പരസ്പര ആരോപണങ്ങള്‍ക്ക് ശേഷം വേര്‍പിരിയുന്നതായി താരങ്ങള്‍ അറിയിക്കുകയായിരുന്നു. 2011ല്‍ വിജയ് സംവിധാനം ചെയ്ത ദൈവതിരുമകള്‍ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും പ്രണയത്തിലായത്. കരിയര്‍ തുടരാന്‍ വിജയും കുടുംബവും സമ്മതിക്കാത്തതാണ് വേര്‍പിരിയാന്‍ കാരണമെന്ന് അമല വ്യക്തമാക്കിയിരുന്നു.