ദീപികാ പദുക്കോണിനും സനാ ഫാത്തിമയ്ക്കും പിന്നാലെ വസ്ത്രധാരണത്തിന്റെ പേരില്‍ സൈബര്‍ ആക്രമണവും അധിക്ഷേപകരമായ ട്രോളുകളും നേരിടുകയാണ് അമലാ പോള്‍.
പുതിയ ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രം പോസ്റ്റ് ചെയ്തതാണ് കപട സദാചാര വാദികളുടെ പ്രകോപന കാരണം. അമലയുടെ വസ്ത്രധാരണം നമ്മുടെ സംസ്‌കാരത്തിന് ചേരുന്നതല്ലെന്നാണ് ചിലരുടെ വാദം. ചിത്രം നീക്കണമെന്നും മലയാളിയുടെ സംസ്‌കാരത്തിന് ചേരുന്ന വസ്ത്രം ധരിക്കൂ എന്നും ചിലര്‍ ആവശ്യപ്പെടുന്നു. വിവാഹമോചനത്തിന് പിന്നാലെ ചില അവധിക്കാല ചിത്രങ്ങളുടെ പേരില്‍ അമലാ പോള്‍ മുമ്പും ആക്രമണത്തിന് ഇരയായിരുന്നു. വിവാഹമോചിതയായ ആള്‍ ഇങ്ങനെ ആഘോഷിച്ചുനടക്കുകയാണോ എന്ന തരത്തില്‍ വ്യക്തിസ്വാതന്ത്ര്യത്തെ ആക്രമിക്കുന്ന തരത്തില്‍ നിരവധി കമന്റുകള്‍ വന്നിരുന്നു. അമലയുടെ വസ്ത്രധാരണം വിവാഹമോചനത്തിന് കാരണമായെന്ന തരത്തില്‍ ചിലര്‍ ട്വീറ്റ് ചെയ്തതിന് പിന്നാലെ അമല പ്രതികരിക്കുകയും ചെയ്തിരുന്നു. അച്ചായന്‍സ് എന്ന ചിത്രമാണ് അമലാ പോളിന്റെതായി മലയാളത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയത്. സൗന്ദര്യാ രജനീകാന്ത് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം വിഐപി സെക്കന്‍ഡിലെ നായികയുമാണ് അമലാ പോള്‍.
Leave a Reply