ഗോസിപ്പ് കോളങ്ങളില്‍ എന്നും പ്രിയ താരമാണ് അമലാ പോള്‍. സംവിധായകന്‍ വിജയ്യുമായുള്ള വിവാഹവും പിന്നീട് ഉണ്ടായ വിവാഹ മോചനവും വലിയ വാര്‍ത്തയായിരുന്നു. വിവാഹമോചനത്തിന് ശേഷം അമല വീണ്ടും വിവാഹിതയാവുകയാണെന്ന് സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വിജയ്യുമായുള്ള പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ത്തെന്നും ഇരുവരും വീണ്ടും ഒരുമിക്കുകയാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു.
എന്നാല്‍ ഈ വാര്‍ത്തകളൊക്കെ തെറ്റാണെന്ന രീതിയിലാണ് അമലയുടെ പുതിയ വിവാഹ വാര്‍ത്ത വരുന്നത്. തമിഴിലെ പ്രമുഖ നിര്‍മ്മാതാവുമായി അമലയുടെ വിവാഹം വീട്ടുകാര്‍ സംസാരിച്ച് ഉറപ്പിച്ചിരിക്കുകയാണ് എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്ത. വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായ നിര്‍മ്മാതാവിനെയാണ് അമല വിവാഹം കഴിക്കുന്നത്. ഇയാള്‍ ഭാര്യയുമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. വിവാഹശേഷം കുട്ടികള്‍ തന്റെ കൂടെ വേണമെന്ന് മാത്രമാണ് ഇദ്ദേഹത്തിന്റെ കണ്ടീഷന്‍ എന്നും അമല അത് അംഗീകരിച്ചെന്നും വാര്‍ത്തകളില്‍ പറയുന്നു.
Leave a Reply