തന്റെ മകളെ തട്ടികൊണ്ടു പോകാന്‍ ചിലര്‍ പദ്ധതിയിട്ടിരുന്നു എന്നു കമലഹാസന്റെ വെളിപ്പെടുത്തല്‍. കമലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ മഹാനദിയുടെ പിറവിയുടെ പിന്നിലെ കാരണം വെളിപ്പെടുത്തുന്നതിനിടയിലാണു കമല്‍ ഇതു പറഞ്ഞത്. മഹാനദിയിലേയ്ക്കു തന്നെ നയിച്ചത് യഥാര്‍ത്ഥ ജീവിതത്തില്‍ ഉണ്ടായ ഒരു സംഭവം ആണ്. എന്റെ കുട്ടികള്‍ക്ക് ഇപ്പോള്‍ അതു മനസിലാക്കാനുള്ള പക്വതയായി എന്നു ഞാന്‍ തിരിച്ചറിയുന്നു.

എന്റെ വീട്ടിലെ ജോലിക്കാര്‍ ഒരിക്കല്‍ പണത്തിനു വേണ്ടി മകളെ തട്ടികൊണ്ടു പോകാന്‍ പദ്ധതിയിട്ടു. അവളെ കടത്തി പണം തട്ടാനായിരുന്നു അവരുടെ ഉദ്ദേശം. പക്ഷേ അവരുടെ ഗൂഢാലോചന ഞാന്‍ കണ്ടു പിടിച്ചു. ദേഷ്യം വന്ന ഞാന്‍ എന്റെ കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്കു വേണ്ടി അവരെ കൊല്ലാന്‍ പോലും തയാറായിരുന്നു. കുറച്ചു നാളുകള്‍ക്കു ശേഷം ഒരു കഥ എഴുതാന്‍ ഇരുന്നപ്പോള്‍ അതിന്റെ ആഘാതം എഴുത്തിലും ഫലിച്ചു എന്നു കമല്‍ പറയുന്നു.