ആടൈ സിനിമയിലേക്ക് എത്തിപ്പെട്ടത് എങ്ങനെയെന്ന് വിവരിച്ചുകൊണ്ടാണ് അമലപോള്‍ തുടങ്ങുന്നത്. ഡെല്‍ഹിയില്‍ വച്ചാണ് ഞാനും രത്‌നകുമാറും കൂടിക്കാഴ്ച നടത്തുന്നത്. മുടിയും താടിയും നീട്ടിയൊരു കഥാപാത്രം. അങ്ങനെ അദ്ദേഹം രണ്ട് മണിക്കൂര്‍ കൊണ്ട് കഥ പറഞ്ഞുതീര്‍ത്തു. സത്യത്തില്‍ തിരക്കഥയുടെ ആദ്യപേജ് വായിച്ചപ്പോള്‍ തന്നെ ഞാന്‍ ഞെട്ടിയിരുന്നു. ഏതെങ്കിലും ഇംഗ്ലീഷ് സിനിമയുടെ റീമേക്ക് ആണോയെന്ന് ഞാന്‍ ചോദിച്ചു. യഥാര്‍ത്ഥ കഥയാണെന്ന് അദ്ദേഹം ഉറപ്പ് നല്‍കി- ട്രെയിലര്‍ ലോഞ്ചിനിടെയായിരുന്നു അമലയുടെ വിവരണം.
നഗ്നയായി എനിക്ക് ഒരു രംഗം അഭിനയിക്കണമായിരുന്നു. ഇതെല്ലാം സമ്മതിച്ചുകൊണ്ടാണ് കരാറില്‍ ഒപ്പിട്ടതെങ്കിലും ആ സമയത്ത് നമുക്ക് സ്വഭാവികമായും ടെന്‍ഷന്‍ ഉണ്ടാകും. എന്റെ സുരക്ഷയുടെ കാര്യത്തില്‍ ആശങ്ക ഉണ്ടായിരുന്നു. സെറ്റില്‍ എത്ര പേര്‍ ഉണ്ടാകും. സെക്യൂരിറ്റി ഉണ്ടാകുമോ അങ്ങനെ പല കാര്യങ്ങള്‍. ഇക്കാര്യത്തില്‍ സംവിധായകന്‍ രത്‌നകുമാറും സംഘവും എന്റെ സുരക്ഷ ഉറപ്പുവരുത്തി. ആദ്യം എല്ലാവരുടെയും മൊബൈല്‍ ഫോണ്‍ വാങ്ങിവെച്ചു. അതിന് ശേഷം സെറ്റിലെ അംഗങ്ങളുടെ എണ്ണം പതിനഞ്ചാക്കി കുറച്ചു. അപരിചിതരെയും ഞാനുമായി അടുപ്പമില്ലാത്തവരെയും സെറ്റിന് പുറത്തുനിര്‍ത്തി. ഈ പതിനഞ്ച് പേരും എനിക്ക് സുരക്ഷ ഉറപ്പാക്കി.
പാഞ്ചാലിക്ക് അഞ്ചു ഭര്‍ത്താക്കന്മാര്‍ ഉണ്ടായിരുന്നു. എന്നാല്‍ ആടൈ സെറ്റില്‍ എന്റെ സുരക്ഷയ്ക്കായി 15 ഭര്‍ത്താക്കന്മാര്‍ ഉണ്ടായിരുന്നുവെന്ന് അമല പോള്‍ പറഞ്ഞു. അവരുടെ സാന്നിധ്യവും അവര്‍ നല്‍കിയ സുരക്ഷയും കൊണ്ടാണ് എനിക്ക് ടെന്‍ഷന്‍ കൂടാതെ അഭിനയിക്കാന്‍ കഴിഞ്ഞതെന്നും അമല പോള്‍.
ക്രൈംത്രില്ലര്‍ സിനിമയായ ആടൈ ജൂലായ് 19ന് തീയേറ്ററുകളിലെത്തും, വയലന്‍സ് രംഗങ്ങളുടെ അതിപ്രസരം ഉളളതിനാല്‍ സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റാണ.
Leave a Reply