വെസ് റ്റോൺ ജനറൽ ഹോസ്പിറ്റലിൽ എൻഡോസ്കോപ്പി ടെക്നീഷ്യനായി ജോലി ചെയ്യുന്ന ബ്രിസ്റ്റോൾ മലയാളി കൊറോണാ ബാധിതനായി നമ്മെ വിട്ടുപിരിഞ്ഞ കാര്യം മലയാളം യുകെ നിങ്ങളെ അറിയിക്കുന്നു. 6 ദിവസമായിട്ട് ജീവനുവേണ്ടി പൊരുതിയിരുന്ന അമർ ഡയസ് ഇന്നാണ് നിര്യാതനായത്. അമർ ഡയസിന്റെ ഭാര്യ മിനിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മിനി ഇപ്പോൾ വീട്ടിൽ ക്വാറന്റയിൽ കഴിഞ്ഞു വരികയാണ്. ഇതിനിടെയാണ് ഭർത്താവിനെ വൈറസ് കീഴടക്കിയത്. വെസ്റ്റേൺ ജനറൽ ഹോസ്പിറ്റലിൽ എൻഡോസ്കോപ്പി ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു.

അമീറിന്റെ ഭാര്യ മിനിയും നേഴ്സായിട്ട് ആതുരശുശ്രൂഷാ രംഗത്താണ് പ്രവർത്തിക്കുന്നത്. അമറിന്റെ നിര്യാണം അറിഞ്ഞ് ബ്രിസ്റ്റോളിലെ മലയാളി സമൂഹം ഒന്നാകെ ഞെട്ടലിലാണ്. സാംസ്കാരിക രംഗത്ത് നിറഞ്ഞു നിന്ന അമർ ബ്രിസ്റ്റോളിലെ എല്ലാ മലയാളികൾക്കും സുപരിചിതമായിരുന്നു.  അമറിന് രണ്ട് പെൺകുട്ടികളാ ണുള്ളത് മൂത്ത മകൾ മെഡിസിനും രണ്ടാമത്തെയാൾ ഫിസിയോതെറാപ്പിയ്ക്കും പഠിക്കുന്നു. യുകെയിലെ മലയാളി സമൂഹം ഏറ്റവും കൂടുതൽ തിങ്ങിപ്പാർക്കുന്ന ബ്രിസ്റ്റോളിൽ മലയാളിക്കുണ്ടായ ഈ ദുരന്തം യുകെയിലെ മലയാളി സമൂഹത്തെ ഒന്നാകെ ദുഃഖത്തിലാഴ്ത്തി.

അമറിന്റെ നിര്യാണത്തിൽ ദുഃഖാർത്തരായ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും മലയാള യുകെയുടെ അനുശോചനങ്ങൾ രേഖപ്പെടുത്തുന്നു.

യുകെയിലെ വിവിധ സ്ഥലങ്ങളിൽ വിവിധ മലയാളികളാണ് കൊറോണാ ബാധിതരായി വീടുകളിൽ ക്വാറന്റയിലിൽ കഴിയുന്നത്. പലരുടെയും നിലയിൽ ആശാവഹമായ പുരോഗതി ഉണ്ടാകുന്നുണ്ടെന്നാണ് മലയാളം യുകെയ്ക്ക് വിവിധ ഭാഗങ്ങളിൽ നിന്നായി കിട്ടിയ റിപ്പോർട്ട്.  എങ്കിലും മലയാളി കുടുംബങ്ങളിൽ ഭൂരിഭാഗവും ആതുരശുശ്രൂഷാ രംഗവുമായി പ്രവർത്തിക്കുന്നതിനാൽ കൊറോണ ബാധ കൂടുതൽ ആളുകളിലേക്ക് എത്താനാണ് സാധ്യത. ഹോസ്പിറ്റലുകളിൽ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ കുറവുകൾ കൊറോണ ബാധ കൂടുതൽ മലയാളികൾ കുടുംബങ്ങളിലേയ്ക്ക് എത്താൻ കാരണമാകും.  ഇപ്പോൾതന്നെ യുകെയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏതാണ്ട് 9,000 അടുത്ത എത്തിയിരിക്കുകയാണ്.  യുകെയിലെ മലയാളി സമൂഹം ഏറ്റവും കൂടുതൽ തിങ്ങിപ്പാർക്കുന്ന ബ്രിസ്റ്റോളിൽ മലയാളിക്കുണ്ടായ ഈ ദുരന്തം യുകെയിലെ മലയാളി സമൂഹത്തെ ഒന്നാകെ ദുഃഖത്തിലാഴ്ത്തി.