ന്യൂസ് ഡെസ്ക് മലയാളം യുകെ

മൾട്ടിനാഷണൽ കമ്പനിയായ ആമസോൺ യുകെയിൽ ഉടനീളം 1500 പുതിയ അപ്രന്റീസ്‌ഷിപ്പുകൾ പ്രഖ്യാപിച്ചു. എൻജിനീയറിങ് മുതൽ ആരോഗ്യരംഗം വരെ 40 ഓളം വിഭാഗങ്ങളിലാണ് അപ്രന്റീസ്‌ഷിപ്പുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ബിരുദ തലത്തിലുള്ളവർക്ക് പ്രയോജനപ്പെടുന്ന 200ലധികം അപ്രന്റീസ്‌ഷിപ്പുകളും ഇവയിൽ ഉൾപ്പെടുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ഏകദേശം 70,000 -ത്തിലധികം ജീവനക്കാരാണ് ആമസോണിൽ യുകെയിൽ മാത്രം ജോലി ചെയ്യുന്നത്. പുതിയ പദ്ധതി തുടക്കക്കാർക്ക് തൊഴിൽ പരിചയം നേടുന്നതിന് സഹായകരമാകുമെന്നാണ് വിലയിരുത്തുന്നത്. 600 -ലധികം അപ്രന്റീസുകളെ നിയമിക്കാനുള്ള പദ്ധതി ബി ടി ഗ്രൂപ്പും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതികൾ സ്റ്റുഡന്റ് വിസയിൽ എത്തി പാർട്ട്‌ ടൈം ജോലിക്ക് വേണ്ടി ശ്രമിക്കുന്ന വിദ്യാർത്ഥികൾക്ക് വളരെ പ്രയോജനപ്രദമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.