ഭർത്താവ് ആദിത്യന്‍ ജയൻ വിവാഹമോചനം ആവശ്യപ്പെടുന്നതായി വെളിപ്പെടുത്തി അമ്പിളി ദേവി. പ്രമുഖ സ്ത്രീപക്ഷ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അമ്പിളിയുടെ വേദനിപ്പിക്കുന്ന തുറന്നു പറച്ചിൽ. രണ്ടു വർഷം മുൻപാണ് ആദിത്യൻ ജയനും അമ്പിളി ദേവിയും വിവാഹിതരായത്. ആദിത്യനുമായുള്ള ബന്ധത്തിൽ അമ്പിളി ദേവിക്ക് ഒരു കുട്ടിയുണ്ട്. ആദ്യ ബന്ധത്തിലുള്ള കുട്ടിയും ഇവർക്കൊപ്പമാണ്.

തൃശൂരുള്ള വിവാഹിതയായ സ്ത്രീയുമായി ആദിത്യന്‍ പ്രണയത്തിലാണെന്നും അവർക്കൊപ്പം ജീവിക്കാന്‍ തന്നോട് വിവാഹ മോചനം ആവശ്യപ്പെടുന്നുവെന്നുമാണ് അമ്പിളി പറയുന്നത്. മറ്റൊരു കുടുംബവും മകനുമുള്ള ആ സ്ത്രീയുമായും താന്‍ സംസാരിച്ചെന്നും അവരും ആദിത്യനുമായുള്ള ബന്ധത്തിൽ നിന്നു പിൻമാറാൻ തയാറല്ലെന്നും അമ്പിളി വ്യക്തമാക്കുന്നു.

ആ സ്ത്രീയും അവരുടെ നിലവിലെ ബന്ധം വേർപെടുത്താൻ നിയമസഹായം തേടിയതായാണ് അറിയുന്നതെന്നും അമ്പിളി പറഞ്ഞു. എന്നാൽ യാതൊരു കാരണവശാലും ആദിത്യന് ഡിവോഴ്സ് നൽകില്ല. അതു തന്റെ തീരുമാനമാണ്. 16 മാസമായി ആ സ്ത്രീയുമായി ബന്ധത്തിലാണെന്ന് ആദിത്യൻ പറഞ്ഞതായും അമ്പിളി പറഞ്ഞു.

‘‘ഞാൻ നിയമപ്രകാരം ഇപ്പോഴും അദ്ദേഹത്തിന്റെ ഭാര്യയാണ്. പക്ഷേ, ഞങ്ങൾ ഒന്നിച്ചല്ല ഇപ്പോൾ താമസിക്കുന്നത്.

അദ്ദേഹം തൃശൂരാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. ഞങ്ങളുടെ വിവാഹം നടക്കുന്ന കാലത്തേ അദ്ദേഹം അവിടെയായിരുന്നു. അവിടെയാണ് കൂടുതൽ സമയവും. അവിടെ ബിസിനസ്സാണ് എന്നാണ് പറഞ്ഞു കൊണ്ടിരുന്നത്.

ഈ മാർച്ചിലാണ് അവിടെ ഒരു സ്ത്രീയുമായി അദ്ദേഹം പ്രണയത്തിലാണെന്ന് അറിയുന്നത്. പതിനാറു മാസമായത്രേ ആ ബന്ധം തുടങ്ങിയിട്ട്. അത് അവർ രണ്ടാളും പറഞ്ഞതാണ്. ഒന്നിച്ച് കഴിയുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അങ്ങനെയെങ്കിൽ, ഞാൻ ഗർഭിണിയായിരുന്ന, പ്രസവം നടന്ന കാലത്തൊക്കെ അവർ തമ്മിൽ അടുപ്പത്തിലാണ്. ഇനിയെന്താണ് എന്നു ചോദിച്ചപ്പോൾ, അദ്ദേഹത്തിന് എന്നെ വേണ്ട. ഒന്നിച്ച് ജീവിക്കാൻ പറ്റില്ല, ഡിവോഴ്സ് വേണം എന്നാണ് ആവശ്യപ്പെട്ടത്. ഞാൻ വിവാഹമോചനത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നു പറഞ്ഞു. ആ സ്ത്രീയോടും ഞാൻ സംസാരിച്ചിരുന്നു. ഞങ്ങളുടെ ജീവിതം തകർക്കരുതെന്നു പറഞ്ഞു.

അവരും പിൻമാറാൻ തയാറല്ല. ഇങ്ങനെയും സ്ത്രീകളുണ്ടോ എന്നാണ് ഞാൻ ചിന്തിക്കുന്നത്. മറ്റൊരു സ്ത്രീയുടെ ഭർത്താവിനെ, മക്കളുള്ള ഒരു അച്ഛനെ, അദ്ദേഹത്തിന്റെ ഭാര്യ ഗർഭിണിയാണ്, പ്രസവിച്ചു കിടക്കുകയാണ് എന്നു പോലും ചിന്തിക്കാതെ അടുപ്പത്തിലാകുന്നത് എന്തു കഷ്ടമാണ്. ആ സ്ത്രീ വിവാഹിതയാണ്. ഒരു മകനുണ്ട്. സ്വന്തം കുടുംബം കളഞ്ഞ്, മറ്റൊരു കുടുംബം കൂടി തകർക്കുകയാണ്. ആരും ഇങ്ങനെയൊന്നും ചെയ്യരുത്. ഒരു സ്ത്രീയും ഇങ്ങനെ ചെയ്യാൻ പാടില്ല. അവരും ഭർത്താവിനെ ഡിവോഴ്സ് ചെയ്തെന്നാണ് അറിഞ്ഞത്.

ആ സ്ത്രീ ഇപ്പോൾ ഗർഭിണിയാണത്രേ. അടുത്തുടെ പരിചയമുള്ള ചിലർ വിളിച്ച് എന്നോട് കണ്‍ഗ്രാറ്റ്സ് പറഞ്ഞു. ചോദിച്ചപ്പോൾ ‘അമ്പിളി വീണ്ടും ഗർഭിണിയായില്ലേ, അതിനാണ്’ എന്നു പറഞ്ഞു. ഞാൻ അതിശയിച്ചു. തിരക്കിയപ്പോഴാണ് അറിഞ്ഞത്, അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് കവര്‍ ഒരു സ്കാനിങ് റിപ്പോർട്ട് ആണെന്ന്. എന്നെ ബ്ലോക്ക് ചെയ്തിരുന്നതിനാൽ എനിക്കു കാണാൻ സാധിക്കുമായിരുന്നില്ല. ഒരു ബന്ധുവിന്റെ അക്കൗണ്ടിൽ വഴി ആദിത്യന്റെ അക്കൗണ്ട് നോക്കിയപ്പോൾ സത്യമാണ്, ഈ പെൺകുട്ടിയുടെ പ്രൊഫൈൽ പിക്ചറും ഈ സ്കാനിങ് റിപ്പോർട്ട് ആണ്. അപ്പോഴാണ് എനിക്കത് സത്യമാണെന്ന് ബോധ്യമായത്.

എന്റെ ഡെലിവറി കഴിഞ്ഞ ശേഷം അദ്ദേഹം ഇവിടെ വന്നു പോകും എന്നല്ലാതെ ഒരുപാടു ദിവസം തങ്ങിയിട്ടൊന്നുമില്ല. അദ്ദേഹം തൃശൂരാണ്. ഷൂട്ടുള്ളപ്പോൾ രാത്രിയിൽ വരും. രാവിലെ തിരുവനന്തപുരത്തു ഷൂട്ടിനു പോകും. അവിടെ നിന്നു നേരെ തൃശൂർക്ക് പോകും. അവിടെ ബിസിനസ് ഉണ്ട്, വിട്ടു നിൽക്കാൻ പറ്റില്ല എന്നാണ് പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. ഫെബ്രുവരിയിലും ഇവിടെ വന്നിരുന്നു. അവിടെയും ഇവിടെയുമായി രണ്ട് റിലേഷനും മുന്നോട്ടു കൊണ്ടു പോകുകയായിരുന്നു.

തൽക്കാലം ഞാൻ ഡിവോഴ്സിലേക്ക് പോകുന്നില്ല. ഞാൻ മാക്സിമം അദ്ദേഹത്തെ തിരിച്ചു കൊണ്ടു വരാൻ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒരാഴ്ച മുമ്പെയും വിളിച്ചിരുന്നു. അദ്ദേഹത്തിന് അപ്പോഴും താൽപര്യമില്ല. അങ്ങനെയാണ് എന്റെ വിഷമം ഞാൻ ഒരു പാട്ടിലൂടെ പ്രകടിപ്പിച്ചത്. ആ പാട്ട് എന്റെ ജീവിതം തന്നെയാണ്. ആ വരികളിൽ ഉണ്ട് എന്റെ ജീവിതം’’. – അമ്പിളി ദേവി വേദനയോടെ പറയുന്നു.