സിനിമയിലും സീരിയലിലും ഒരുപോലെ സജീവമായ താരമാണ് അമ്പിളി ദേവി. അഭിനയത്തിൽ സജീവമായിരിക്കുമ്പോൾ ആയിരുന്നു അമ്പിളിയുടെ വിവാഹം നടക്കുന്നത്. ആദ്യ വിവാഹത്തിൽ താരത്തിനൊരു മകനുണ്ട്. ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ താരം രണ്ടാമതും വിവാഹം കഴിച്ചെങ്കിലും ആ വിവാഹ ബന്ധം അധിക കാലം നീണ്ടു പോയിരുന്നില്ല. രണ്ട് വിവാഹ ബന്ധവും തകർന്ന താരത്തിന് രണ്ട് ബന്ധത്തിലുമായി രണ്ട് ആൺകുട്ടികളാണ് ഉള്ളത്. വിവാഹവും വിവാഹ മോചനവുമായി അഭിനയ രംഗത്ത് നിന്നും വിട്ട് നിന്ന താരം വീണ്ടും മിനിസ്ക്രീനിലേക്ക് തിരിച്ചെത്തുകയും ചെയ്തു..

ഒരു അഭിനേത്രി എന്നതിനൊപ്പം തന്നെ താരം നല്ലൊരു നർത്തകി കൂടെയാണ്. സ്വന്തമായി നൃത്ത വിദ്യാലയം നടത്തി വരുന്ന അമ്പിളിയ്ക്ക് ഈ അടുത്തൊരു അവാർഡും ലഭിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്ക് വെച്ച് എത്താറുണ്ട്. സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങുകയും അതിലൂടെ മക്കളുടെ വിശേഷങ്ങളും ഓരോ യാത്രകളും എല്ലാം പങ്ക് വെച്ചുകൊണ്ട് എത്തുകയും ചെയ്യാറുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് താരം തന്റെ മക്കളുടെ വീഡിയോ പങ്ക് വെച്ചതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രണ്ട് ദിവസം മുൻപ് അമ്പിളി കൊല്ലം മെഗാ ഫെസ്റ്റ് കാണാൻ പോയപ്പോൾ എടുത്ത വീഡിയോയാണ് യൂട്യൂബിലൂടെ പങ്ക് വെച്ചിരിക്കുന്നത്. താൻ മക്കൾക്കൊപ്പം ലണ്ടൻ സിറ്റിയുടെ ഒന്ന് കറങ്ങിയെന്ന തലക്കെട്ടോട് കൂടെയാണ് അമ്പിളി വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. വീഡിയോയിൽ ഹൈലൈറ്റായിരിക്കുന്നത് താരത്തിന്റെ രണ്ടാമത്തെ മകൻ അജുവിന്റെ കളിയും ചിരിയും തന്നെയാണ്. കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നിപ്പിക്കുന്ന ഒരു വീഡിയോ എന്നാണ് അമ്പിളിയുടെ വീഡിയോയ്ക്ക് ആരാധകർ നൽകുന്ന കമന്റുകൾ.

അതേ സമയം മറ്റു ചിലർ താരത്തിനോട് പറയുന്നത് ‘മുന്നോട്ടു പോവൂ ധൈര്യമായി എല്ലാവരും കൂടെയുണ്ടെന്നാണ്. വീഡിയോ നന്നായിട്ടുണ്ടെന്നും എല്ലാവരുടെയും ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകുമെന്നും അതിനെയെല്ലാം അതിജീവിച്ചു മുൻപോട്ട് പോകണമെന്നും പ്രേക്ഷകർ കമന്റുകളിലൂടെ താരത്തിനോട് പറഞ്ഞു. അതേ സമയം അമ്പിളിയ്ക്ക് എല്ലാം മറക്കാനും അതിനുള്ള ധൈര്യം ഉണ്ടാകട്ടെ എന്നും ചിലർ പറഞ്ഞു. അമ്പിളിയുടെ ഇനിയുള്ള ജീവിതം വളരെയധികം സന്തോഷവും, സമാധാനവും നിറഞ്ഞതാകട്ടെയെന്നും എന്നും മക്കളുടെ കൂടെ സന്തോഷത്തോടെ ഇരിക്കാൻ കഴിയട്ടെയെന്നും ആരാധകർ പറഞ്ഞു.