തിരുവനന്തപുരം പൂവാറിൽ നിന്ന് കാണാതായ യുവതിയെ അമ്പൂരിയിൽ കൊന്ന് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പ്രണയബന്ധത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ സുഹൃത്തും സംഘവും ചേർന്നാണ് യുവതിയെ കൊലപ്പെടുത്തിയത്. പ്രതികളിലൊരാളായ ആദര്‍ശ് പിടിയിലായെങ്കിലും മുഖ്യപ്രതിയായ ഒളിവിലുള്ള സൈനികനുവേണ്ടി പൊലീസ് തിരച്ചില്‍ തുടരുകയാണ്. പ്രതിയായ സൈനികനെ കസ്റ്റഡിയിൽ ലഭിക്കാൻ നടപടിക്രമങ്ങൾ തുടങ്ങി. കൊലപാതകം നടന്നത് ഒരുമാസം മുന്‍പെന്ന് പൊലീസ് നിഗമനം. കൊന്ന് കുഴിച്ചിട്ടത് പോലീസിനെ വെട്ടിക്കാന്‍ സിനിമയെ വെല്ലുന്ന ആസൂത്രണത്തോടെ. നഗ്നമായ നിലയിലുള്ള മൃതദേഹത്തില്‍ ഉപ്പു വിതറിയാണ് മൃതദേഹം കുഴിച്ചിട്ടതെന്നു കണ്ടെത്തി .

ഒരു മാസത്തിലേറെയായി പൂവാർ സ്വദേശിനി രാഖി മോളെ കാണാനില്ലന്ന വീട്ടുകാരുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. രാഖിയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അമ്പൂരി സ്വദേശിയായ അഖിലിനെ നിരന്തരമായി വിളിച്ചിരുന്നുവെന്ന് കണ്ടെത്തി. സൈന്യത്തിൽ ജോലിയുള്ള അഖിലുമായി രാഖി പ്രണയത്തിലായിരുന്നു. എന്നാൽ മറ്റൊരു വിവാഹാലോചനയുടെ പേരുപറഞ്ഞ് അഖില്‍ ഈ ബന്ധത്തിൽ നിന്ന് പിൻമാറാൻ ശ്രമിച്ചു. തുടര്‍ന്ന് ഇരുവരുമായി തര്‍ക്കമായി. അഖിലുമായി വിവാഹം ഉറപ്പിച്ചുരുന്ന യുവതിയുടെ വീട്ടിലും രാഖി പോയി. ഇതില്‍ പ്രകേപിതനായ അഖില്‍ രാഖിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തില്‍ കൂട്ടുപ്രതിയായ ആദര്‍ശ് പിടിയിലായതോടെയാണ് പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.

അഴുകിയ നിലയിലാണ് പൂവാര്‍ സ്വദേശി രാഖി(30)യുടെ മൃതദേഹം പോലീസ് കണ്ടെടുത്തത്.ഒരു മാസം പഴക്കമുണ്ടെന്നു കരുതുന്ന മൃതദേഹം ജീര്‍ണിച്ച നിലയിലാണ്. കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. അതെ സമയം മൃതദേഹം നഗ്നമാക്കപ്പെട്ട നിലയിലായതിനാല്‍ പീഡനം നടന്നിട്ടുണ്ടോ എന്നും സംശയമുണ്ട്. അമ്പുരി തട്ടാന്‍മുക്കില്‍ അഖിലിൻ്റെ നിര്‍മാണത്തിലിരിക്കുന്ന വീടിൻ്റെ പിന്‍ഭാഗത്തു നിന്നാണ് മൃതദേഹം കിട്ടിയത്. കൊലപാതകത്തില്‍ പങ്കുണ്ടെന്നു കരുതുന്ന അയല്‍വാസിയായ യുവാവില്‍ നിന്നാണ് മൃതദേഹം സംബന്ധിച്ച ആദ്യ സൂചന പോലീസിനു ലഭിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇത് കൂടാതെ യുവതിയുടെ ഫോണില്‍ നിന്ന് താന്‍ഒളിച്ചോടുകയാണെന്നു കാട്ടി വ്യാജമായി മെസേജ് അയക്കുകയും ചെയ്തു. സംശയം തോന്നാതിരിക്കാന്‍ മൃതദേഹം കണ്ടെത്തിയ പുരയിടം മുഴുവന്‍ പുല്ലുവെട്ടി കിളയ്ക്കുകയും കമുകിന്‍ തൈകള്‍ വച്ചുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് സൈനികനായ സുഹൃത്തിൻ്റെ നിര്‍മാണം നടക്കുന്ന വീടിനു സമീപമുള്ള റബര്‍ പുരയിടത്തില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്.ഡല്‍ഹിയില്‍ സൈനികനായ അമ്ബൂരി തട്ടാന്‍മുക്കില്‍ അഖില്‍(27) കുറെക്കാലമായി രാഖിയുമായി അടുപ്പത്തിലായിരുന്നുവെന്നു ബന്ധുക്കള്‍ പൊലീസിനു മൊഴിനല്‍കി. അഖിലും കൂട്ടാളികളും ചേര്‍ന്നാണ് രാഖിയെ കൊലപ്പെടുത്തിയത്. പ്രതികളിലൊരാളായ ആദര്‍ശ് പിടിയിലായെങ്കിലും മുഖ്യപ്രതിയായ സൈനികനുവേണ്ടി പൊലീസ് തിരച്ചില്‍ തുടരുകയാണ്.

അഖിലും സഹോദരന്‍ രാഹുലും സുഹൃത്തായ ആദര്‍ശും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സഹോദരന്‍ രാഹുലും ഒളിവിലാണ്.മിസ്ഡ് കോളിലൂടെയാ‌ണ് ഇവര്‍ പരിചയപ്പെട്ടത്. അഖിലിന് മറ്റൊരു വിവാഹം നിശ്ചയിച്ചതറിഞ്ഞ് രാഖി, ആ പെണ്‍കുട്ടിയെ നേരില്‍കണ്ട് വിവാഹത്തില്‍നിന്നു പിന്‍മാറണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. യുവതി പ്രണയത്തില്‍ നിന്നു പിന്മാറാത്തതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നു കരുതുന്നു.രാഖി ജൂണ്‍ 21നാണ് വീട്ടില്‍നിന്നു പോയത്. നെയ്യാറ്റിന്‍കരയില്‍ കാറുമായെത്തിയ അഖിലിനൊപ്പം യുവതി അമ്പുരിയിലേക്കു പോകുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.