സ്വന്തം ലേഖകൻ

യുകെ : എട്ടാമത് സ്റ്റേറ്റ് അവാർഡ് നേടിയ മമ്മുട്ടിയുടെ റോൾസ് റോയ്സ് കാറിലെ യാത്രയുടെയും , യുകെ പര്യടനത്തിന്റെയും  വീഡിയോ  ഇപ്പോൾ വൈറലായിരിക്കുകയാണ്. യുകെയിലെ പ്രമുഖ വ്യവസായിയും സോളിസിറ്ററുമായ അഡ്വ : സുഭാഷ് മാനുവൽ ജോർജ്ജിന്റെ റോൾസ് റോയ്‌സ് കാറിലായിരുന്നു മാഞ്ചസ്റ്ററിൽ നടന്ന അവാർഡ് നൈറ്റിൽ മമ്മൂട്ടി എത്തിയത്.

യുകെ , ജെർമ്മനി, സ്വറ്റ്സർലൻഡ്, യു ഐസ്‌, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ വ്യവസായ ശൃംഖലകൾ ഉള്ള പ്രമുഖ മലയാളി വ്യവസായിയാണ് സുഭാഷ് മാനുവൽ ജോർജ്ജ്. അതിനൂതന സാങ്കേതിക വിദ്യകളായ ബ്ലോക്ക് ചെയിൻ , ക്രിപ്റ്റോ കറൻസി തുടങ്ങിയ വ്യവസായങ്ങളിലൂടെ നിലവിൽ 3000 കോടി ( 3 ബില്യൺ ) രൂപയുടെ മൂല്യമുള്ള വ്യവസായ ശൃംഖലകളുടെ ഉടമയാണ് സുഭാഷ് മാനുവൽ. യുകെയിൽ ആദ്യമായി ERC 20 ക്രിപ്റ്റോ കറൻസി അവതരിപ്പിച്ചത് ഈ ഗ്രൂപ്പാണ്.  ക്രിപ്റ്റോ കറൻസി സാങ്കേതിക വിദ്യയുടെ വളർച്ചയുടെ ഭാഗമായി അടുത്ത അഞ്ച് വർഷങ്ങൾക്കുള്ളിൽ 10 ബില്യൺ മൂല്ല്യമുള്ള വ്യവസായ ഗ്രൂപ്പായി വളരും എന്നാണ് വിലയിരുത്തപ്പെടുന്നത്.

Single.id  സിംഗിൾ ഐ ഡി ബ്രാൻഡിൽ ഒട്ടുമിക്ക ലോകരാജ്യങ്ങളിലും ലഭ്യമാകുന്ന തരത്തിലുള്ള ഫ്രീ ക്യാഷ് ബാക്ക് ആപ്പും സുഭാഷ് മാനുവൽ വിപണിയിൽ എത്തിച്ചിട്ടുണ്ട്. ലോക പ്രശസ്‌ത ക്രിക്കറ്റർ ക്യാപ്റ്റൻ കൂൾ എം ഐസ് ധോണിയും കേരളത്തിന്റെ ക്രിക്കറ്റ് താരം സഞ്ജു സാംസനുമാണ് സിംഗിൾ ഐഡിയുടെ ഇന്ത്യയിലെ അംബാസിഡർമാർ. വിവിധ രാജ്യങ്ങളിലുള്ള പ്രമുഖ ബാങ്കുകളും , മാധ്യമ ഗ്രുപ്പുകളുമാണ് സിംഗിൾ ഐഡി ബ്രാൻഡിന്റെ പ്രധാന പ്രൊമോട്ടേഴ്സ്.

മാഞ്ചസ്റ്ററിലെ അവാർഡ് നൈറ്റിന് ശേഷം ആനന്ദ് ടിവിയുടെ ഉടമ ശ്രീകുമാറിന്റെ ബി എം ഡബ്‌ളി കാറ് മമ്മൂട്ടി സ്വയം ഡ്രൈവ് ചെയ്തതും അതോടൊപ്പം അയ്യായിരം കോടി ( 5 ബില്ല്യൺ ) ആസ്തിയുള്ള ബിസ്സിനസ്സുകളുടെ ഉടമയായ എം എ യൂസഫ് അലി അദ്ദേഹത്തിന്റെ സ്വന്തം റോൾസ് റോയ്സ് കാറിൽ മമ്മൂട്ടിയെ ഇരുത്തി ഡ്രൈവ് ചെയ്യുന്നതും ഒക്കെ വൈറലായിരുന്നു. മാഞ്ചസ്റ്ററിൽ നടന്ന അവാർഡ് നൈറ്റിൽ മലയാളികളുടെ പ്രിയ നടൻ മമ്മൂട്ടിയ്ക്ക് യുകെ മലയാളികളുടെ സ്നേഹോപഹാരമായി ഒരു ഗോൾഡൻ മോണ്ട് ബ്ലാങ്ക് പെൻ സുഭാഷ് മാനുവൽ സമ്മാനമായി നൽകിയിരുന്നു.