കാസര്‍കോഡ് ഉദുമ സ്വദേശി ഹസന്റെ മനസാന്നിധ്യമാണ് കുഞ്ഞു ജീവന്‍ ഒരു കുഴപ്പവും കൂടാതെ ആശുപത്രിയില്‍ എത്താന്‍ കാരണം. ഹസന്റെ മനസ്സ് നിറയെ ആ കുഞ്ഞു മാത്രമായിരുന്നു. മംഗലാപുരത്ത് നിന്നും എറണാകുളത്തേക്കുള്ള 400 കിലോമീറ്റര്‍ ദൂരം അഞ്ചര മണിക്കൂര്‍ കൊണ്ടാണ് ഹസന്‍ പിന്നിട്ടത്. എല്ലാവരുടെയും പിന്തുണ ഉള്ളത് കൊണ്ടാണ് ഇത്രയും ദൂരം പെട്ടെന്ന് പിന്നിടാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാവര്‍ക്കും നന്ദിയും ഹസന്‍ പറഞ്ഞു. ഇന്ന് രാവിലെ 10 മണിക്കാണ് കുട്ടിയെ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റാനായി മംഗലാപുരത്ത് നിന്നും ഹസന്‍ ഡ്രൈവറായ വാഹനം തിരിക്കുന്നത്. ഇതിന് മുമ്പ് തന്നെ ആംബുലന്‍സ് ഡ്രൈവമാരുടെ കൂട്ടായ്മയും കേരള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമും പൊലീസും മറ്റ് സന്നദ്ധ പ്രവര്‍ത്തകരും എല്ലാത്തിനും സജ്ജരായി നിന്നു.

സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്ത പ്രചരിച്ചതോടെ എല്ലാവരും ജാഗരൂകരായി. ആംബുലന്‍സ് തിരുവനന്തപുരത്ത് എത്തിക്കാനുള്ള പ്ലാന്‍ ഉച്ചയോടെ തിരുത്താനായി സര്‍ക്കാര്‍ ഇടപെട്ടു. ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലഭിക്കുന്ന എല്ലാ ചികിത്സയും അമൃതയില്‍ ലഭ്യമാക്കാമെന്നും എല്ലാ ചെലവുകളും സര്‍ക്കാര്‍ ഏറ്റെടുക്കാമെന്നും ആരോഗ്യമന്ത്രി നേരിട്ട് ഉറപ്പ് ലഭിച്ചതോടെ ആംബുലന്‍സ് അമൃതയിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. 10 മണിക്ക് പുറപ്പെട്ട ആംബുലന്‍സ് 400 കിലോമീറ്റര്‍ പിന്നിട്ട് നാലരയോടെ അമൃതയിലെത്തി.

ഉദുമ മുക്കുന്നോത്ത് സ്വദേശി ഹസന്‍ സമാനമായ ദൗത്യത്തിന് വളയം പിടിക്കുന്നത് ഇത് രണ്ടാം തവണയാണ്. 2017 ഡിസംബര്‍ 10ന് മംഗലാപുരത്തെ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം ആര്‍.സി.സിയിലേക്ക് എട്ട് മണിക്കൂറും 45 മിനിട്ടും എടുത്ത് ഹസന്‍

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

”തിരുവനന്തപുരത്തേക്കായിരുന്നു കുഞ്ഞിനെ കൊണ്ടുപോകേണ്ടിയിരുന്നത്. അന്‍പത് കിലോമീറ്റർ മുൻപാണ് അമൃതയിലേക്കാണെന്ന വിവരം ലഭിച്ചത്”- ഹസ്സൻ പറഞ്ഞു.

ഇത് ഹസ്സന്‍റെ രണ്ടാം ദൗത്യം

ഇതാദ്യമായല്ല ഹസ്സൻ ദേളി ദീർഘദൂര യാത്രകൾ ഏറ്റെടുക്കുന്നത്. 2017 ഡിസംബർ പത്താം തീയതി മംഗലാപുരത്തെ എജെ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരത്തെ റീജണൽ കാൻസർ സെന്ററിലേക്ക് മറ്റൊരു രോഗിയെയും ഇദ്ദേഹം എത്തിച്ചിട്ടുണ്ട്. കാസർഗോഡ് തളങ്കര സ്വദേശിയായ രോഗിയെയാണ് ഹസ്സൻ അന്ന് തിരുവനന്തപുരത്ത് എത്തിച്ചത്. അന്ന് 8 മണിക്കൂറും 45 മിനിറ്റുമെടുത്താണ് ഹസ്സൻ രോഗിയെ എത്തിച്ചത്.

പതിനഞ്ച് ദിവസം പ്രായമായ കുഞ്ഞിന്റെ ജീവനായി വഴിയൊരുക്കി കേരളം ഒരുമിച്ചുനിന്നു. അടിയന്തര ഹൃദയശസ്ത്രക്രിയ വേണ്ട നവജാതശിശുവുമായി മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ആംബുലന്‍സിന് വഴിയൊരുക്കാനായി നാടൊന്നാകെ ഒരുമിക്കുന്ന കാഴ്ച. യാത്രാമധ്യേ ആരോഗ്യമന്ത്രിയുടെ ഇടപെടലില്‍ കുട്ടിക്ക് കൊച്ചി അമൃത ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് സൗകര്യമേര്‍പെടുത്തി. രാവിലെ പതിനൊന്നിന് മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് 400 കി.മീ. അഞ്ചരമണിക്കൂറില്‍ പിന്നിട്ട് ആംബുലന്‍സ് നാലരയോടെ കൊച്ചി അമൃത ആശുപത്രിയിലെത്തി. കാസര്‍കോട് സ്വദേശികളായ സാനിയ– മിത്താഹ് ദമ്പതികളുടെ കുഞ്ഞിനായി കേരള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമാണ് ആംബുലന്‍സ് ഒരുക്കിയത്. കുട്ടിയുടെ ചികില്‍സ ചെലവ് സര്‍ക്കാര്‍ വഹിക്കും.