വിദേശയാത്രയ്ക്കെത്തിയ അമേരിക്കൻ മലയാളിയായ 52 കാരനാണ് ബാഗിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തിയതിനെത്തുടർന്ന് സിഐഎസ്എഫിന്റെ പിടിയിലായി. കൊല്ലം പുനലൂർ സ്വദേശി തോമസ് ബിജു(52)വിന്റെ ബാഗിൽ നിന്നാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയിൽ അഞ്ചു വെടിയുണ്ടകൾ കണ്ടെത്തിയത്. കൊച്ചിയിൽ നിന്ന് ഇന്നലെ പുലർച്ചെ മൂന്നിനു സിംഗപ്പൂർ വഴി അമേരിക്കയിലേക്ക് പുറപ്പെടുന്ന സിംഗപ്പൂർ എയർലൈൻസ് വിമാനത്തിൽ യാത്ര ചെയ്യുന്നതിനാണ് തോമസ് ബിജു ഞായറാഴ്ച രാത്രി പതിനൊന്നോടെ നെടുമ്പാശേരിയിലെത്തിയത്. ലഗേജ് പരിശോധനയിൽ വെടിയുണ്ട കണ്ടെത്തിയതിനെത്തുടർന്ന് ഇദ്ദേഹത്തിന്റെ യാത്രയും മുടങ്ങി. അവധിക്ക് നാട്ടിലെത്തി മടങ്ങിപ്പോകുകയായിരുന്ന ഇദ്ദേഹം ഏറെക്കാലമായി അമേരിക്കയിലെ യൂണിവേഴ്സിറ്റിയിൽ പ്രഫസറാണ്. പക്ഷികളെ കൊല്ലുന്നതിന് ഉപയോഗിക്കുന്ന ഉണ്ടകളാണ് ബാഗിൽനിന്ന് കണ്ടെടുത്തത്. നെടുമ്പാശേരി പോലീസിനു കൈമാറിയ ഇയാൾക്ക് അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.
Leave a Reply