ദിലീപും നാദിര്‍ഷയുമടക്കമുള്ളവര്‍ പങ്കെടുത്ത അമേരിക്കന്‍ സ്റ്റേജ് ഷോയില്‍ ദിലീപ് നടി അക്രമിക്കപെട്ട വിഷയം സ്കിറ്റ് ആയി അവതരിപ്പിച്ചു പറ്റിച്ചത് പാവം അമേരിക്കന്‍ മലയാളികളെ.

നടി അക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനിയെ മുഖ്യപ്രതിയാക്കി പൊലീസ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നാലെയാണ് മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന അമേരിക്കന്‍ ഷോ നിശ്ചയിച്ചപ്രകാരം നടത്താന്‍ ദിലീപും സംഘവും തീരുമാനിച്ചത്. മനസാ വാചാ അറിയാത്ത കാര്യങ്ങള്‍ക്ക് താന്‍ ആരോപണമേല്‍ക്കുകയാണെന്നും തന്റെ ഇമേജ് തകര്‍ക്കാനുള്ള ‘ക്വട്ടേഷനാ’ണ് നടക്കുന്നതെന്നും പൊതുപരിപാടികളില്‍ പറഞ്ഞുകൊണ്ടിരുന്ന ദിലീപ് അമേരിക്കന്‍ സ്റ്റേജ് ഷോയില്‍ ഇക്കാര്യങ്ങൾ കോർത്തിണക്കി സ്കിറ്റ്   അവതരിപ്പിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആ സ്കിറ്റ് ഇങ്ങനെ:

സ്റ്റേജിലേക്ക് കയറിവരുന്ന ദിലീപിനോട് ഇപ്പോഴത്തെ വിവാദം സംബന്ധിച്ച്‌ ഹരിശ്രീ യൂസഫ് ചോദിക്കുന്നു. ഇതിനിടെ അവിടെ ഓടിക്കൂടുന്ന ആളുകളോട് യൂസഫ് തന്റെ പഴ്സ് മോഷ്ഠിച്ചതായി ദിലീപ് പറയുന്നു. ഓടിക്കൂടിയവരുടെ കൂട്ടത്തില്‍ രമേശ് പിഷാരടിയും ധര്‍മ്മജനുമടക്കമുള്ളവര്‍ ഉണ്ട്. ദിലീപിന്റെ ആരോപണത്തോടെ നാട്ടുകാര്‍ യൂസഫിനെ കൈകാര്യം ചെയ്യുന്നു. അപ്പോഴാണ് ദിലീപിന്റെ ഡയലോഗ്. ‘ഇത്തരം പ്രചാരണമാണ് കേരളത്തില്‍ നടക്കുന്നത്’