ശബരിമല ആചാരം സംരക്ഷിക്കാൻ വിശ്വാസികൾ നടത്തുന്ന സമരത്തിൽ ബിജെപി പാറപോലെ ഉറച്ചുനിൽക്കുമെന്നു ബിജെപി അഖിലേന്ത്യാ പ്രസിഡന്റ് അമിത് ഷാ. ശബരിമല വിഷയത്തിനുവേണ്ടിയുള്ള സംഘർഷത്തിലായാലും ബിജെപിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃശൂർ തേക്കിൻകാട് മൈതാനിയിൽ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതിയിൽനിന്നു നിരവധി വിധികളുണ്ടായിട്ടും ശബരിമല വിഷയത്തിൽ മാത്രം പിണറായി സർക്കാർ കടുത്ത നിലപാടെടുക്കുകയാണ്.കോടതിവിധിയുടെ മറവിൽ ഭക്തർക്കെതിരേ അക്രമങ്ങളാണു കാണിച്ചത്. രണ്ടായിരം കേസുകളിലായി മുപ്പതിനായിരം ആളുകൾക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. ഡിവൈഎഫ്ഐക്കാരെ പോലീസുകാരാക്കിയാണ് സമരത്തെ തകർക്കാൻ സർക്കാർ ശ്രമിച്ചത്.
ശബരിമലയുടെ പരിപാവനത നശിപ്പിക്കാൻ നടക്കുന്ന ശ്രമത്തിനെതിരേ നടത്തുന്ന പ്രക്ഷോഭത്തിലും സംഘർഷത്തിലും ബിജെപിയുണ്ടാകുമെന്ന് അമിത്ഷാ ആവർത്തിച്ചു. <br> <br> ശബരിമല വിഷയത്തിൽ ആചാരങ്ങൾ സംബന്ധിച്ച വിവരങ്ങൾ സമ്പൂർണമായി സുപ്രീംകോടതിയിലെത്തിക്കാൻ ബിജെപി ശ്രമിക്കുമെന്നും പ്രകടനപത്രികയിലും ഇതു വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 1,98,155 കോടി രൂപയാണ് വികസനത്തിനായി കേരളത്തിനു നൽകിയത്. വികസന കാര്യത്തിൽ യുപിഎ സർക്കാർ 45,393 കോടിയാണ് അനുവദിച്ചത്. കേരള സർക്കാർ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിൽ സമ്പൂർണ പരാജയമാണ്. പ്രളയത്തിന്റെ കാരണം സർക്കാരിന്റെ കഴിവില്ലായ്മയാണെന്ന അമിക്കസ് ക്യൂറി റിപ്പോർട്ട് പോലും പുറത്തുവന്നിരിക്കയാണ്. കേന്ദ്രസർക്കാർ നൽകിയ സഹായം ഉപയോഗിക്കുന്നതിലും പരാജയമാണ്. പിണറായി സർക്കാരിന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാനുള്ള ധാർമിക അവകാശം നഷ്ടപ്പെട്ടതായി അമിത് ഷാ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് എ. നാഗേഷ് അധ്യക്ഷത വഹിച്ചു. വി. മുരളീധരൻ എംപി പ്രസംഗം പരിഭാഷപ്പെടുത്തി.
സ്ഥാനാർഥി സുരേഷ് ഗോപി, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് കെ.വി. സദാനന്ദൻ, ബിജെപി നേതാക്കളായ എം.ടി. രമേശ്, കെ.പി. ശ്രീശൻ, എം.എസ്. സമ്പൂർണ, ബി. ഗോപാലകൃഷ്ണൻ, പി.എൻ. ഉണ്ണിരാജൻ തുടങ്ങിയവർ പങ്കെടുത്തു. ശബരിമലയെക്കുറിച്ചു പറയാതെ പറഞ്ഞ് സുരേഷ് ഗോപി
യുഡിഎഫും എല്‍ഡിഎഫും മാറിമാറി ഭരിച്ചതു വഴി വികസനമില്ലാത്ത സംസ്ഥാനമായി കേരളം അധഃപതിച്ചതായി ബിജെപി ദേശീയാധ്യക്ഷന്‍ അമിത്ഷാ. കേരളത്തില്‍ ബിജെപിക്ക് അവസരം നല്കിയാല് എന്താണു വികസനമെന്നു ബോധ്യപ്പെടുമെന്നും അമിത്ഷാ പറഞ്ഞു. നെടുമ്പാശേരി അത്താണിയില്‍ സംഘടിപ്പിച്ച എന്‍ഡിഎ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃശൂർ: തേക്കിൻകാട് മൈതാനിയിൽ തനിക്കുവേണ്ടി നടത്തിയ പൊതുയോഗത്തിൽ ശബരിമലയെക്കുറിച്ച് അമിത്ഷാ വീറോടെ പ്രസംഗിച്ചെങ്കിലും ഒന്നും പറയാൻ പറ്റാത്തതിന്റെ വിഷമം പറയാതെ പറഞ്ഞുതീർത്ത് സുരേഷ് ഗോപി. നിങ്ങൾ ഹൃദയവികാരത്തിന്റെ ഫ്യൂസ് ഉൗരിക്കോളൂ, എന്നാൽ ഒരു കാര്യം ഓർത്തോളൂ, നിങ്ങളുടെ പാർട്ടിയുടെ ഫ്യൂസ് ഉൗരാൻ പോകുകയാണ്. മുമ്പ് തേക്കിൻകാട് മൈതാനത്തു നടത്തിയ ഒരു യോഗത്തിൽ ശബരിമല വിഷയം സംസാരിച്ചതിനു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് ജില്ലാ കളക്ടർ നൽകിയിരുന്നു. ഇതിൽ താൻ ശബരിമല വിഷയത്തിൽ വോട്ടു ചോദിച്ചില്ലെന്നു വ്യക്തമാക്കിയാണ് നോട്ടീസിന് മറുപടി നൽകിയത്.
ഇത്തവണ തൃശൂരിലെ എംഎൽഎ കൂടിയായ മന്ത്രി സുനിൽകുമാറിനെതിരേയായിരുന്നു പ്രസംഗം. കൃഷിയിൽ കേരളം അധഃപതിക്കുകയാണെന്നു സുരേഷ്ഗോപി പറഞ്ഞു. ബിജെപി മുഖ്യമന്ത്രിമാർ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കൃഷിരീതികൾ കണ്ടു പഠിക്കണം. മഹാരാഷ്ട്ര യിൽ മൂന്നേകാൽ വർഷംകൊണ്ട് രണ്ടേമുക്കാൽ ലക്ഷം ഹെക്ടറിലാണ് അധിക കൃഷി നടത്തുന്നത്. ഇതൊക്കെ കണ്ട് മന്ത്രി സുനിൽകുമാർ പഠിക്കണമെന്നു സുരേഷ്ഗോപി പറഞ്ഞു. ജയിച്ചാൽ താൻ തൃശൂരിൽ സ്ഥലം വാങ്ങി വീടുവച്ചു താമസിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply