ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതിനെത്തുടര്‍ന്ന് ആരംഭിച്ച കോലാഹലങ്ങള്‍ പുതിയ തലത്തിലേക്ക്. അമ്മ എന്ന പേര് മാറ്റണമെന്ന അഭിപ്രായമാണ് ഇപ്പോള്‍ വ്യാപകമായി ഉയരുന്നത്. മുന്‍ പ്രസിഡന്റായ ഇന്നസെന്റ് വിടവാങ്ങല്‍ പ്രസംഗത്തില്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് അറം പറ്റുന്നത്.
ഇന്നസെന്റിന്റെ വാക്കുകള്‍ ഇങ്ങനെ…
നിങ്ങളൊരു കാര്യം മനസിലാക്കണം.ഞാനായിരുന്നു മമ്മൂട്ടിയേക്കാള്‍ മുന്‍പ് സംസാരിക്കേണ്ടത്. ആ ബാബു സെക്രട്ടറിയാണ് മമ്മൂട്ടിയെകൊണ്ട് സംസാരിപ്പിച്ചത്. ഇപ്പോള്‍ നാല്‍പ്പത് ശതമാനം സ്ത്രികള്‍ക്ക് കൊടുക്കണമെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. നാല്‍പതല്ല നൂറും കൊടുത്തോട്ടെ ഞാന്‍ പോവുകയാണ്.
പ്രസിഡണ്ടായതു കൊണ്ടുളെളാരു ഗുണം എംപി ആയപ്പോഴാണ് മനസിലായത്. ഒരു സംഘടനയെ കൊണ്ട് നടക്കുന്ന ആളാണ് എന്ന് എന്നെ നയിക്കുന്ന ആ പാര്‍ട്ടിയില്‍ ഉളള ആളുകള്‍ക്ക് മനസിലാവുകയും ഇന്നസെന്റിന് ആ സീറ്റ് കൊടുക്കുകയും ചെയ്യാമെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു. ഇനി മോഹന്‍ലാലാണ് അമ്മയുടെ നായര്‍. ഇന്നസെന്റ് പറഞ്ഞു.
അമ്മയുടെ പേര് മാറ്റണമെന്നാണ് ഇപ്പോള്‍ ഒരുപോലെ എല്ലാവരും പറയുന്നത്. അതേസമയം അമ്മയുടെ പൊതുയോഗത്തിനു മുന്‍പുള്ള ദിവസങ്ങളില്‍ പ്രമുഖ നടീനടന്മാരുടെ സ്വകാര്യ ഫോണ്‍ നമ്പറുകള്‍ പൊലീസ് നിരീക്ഷിച്ചതായും സൂചനയുണ്ട്.
ദിലീപിനെതിരായ കേസിലെ പ്രധാനസാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന വിവരത്തെത്തുടര്‍ന്നായിരുന്നു ഇത്. മലയാളത്തിലെ മുന്‍നിര നടിയുടെ സമീപകാല നീക്കങ്ങളും അന്വേഷണ സംഘത്തിന് ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
സിനിമാരംഗത്തു പ്രവര്‍ത്തിക്കുന്ന 20 സാക്ഷികളുടെ മൊഴികള്‍ വിചാരണഘട്ടത്തില്‍ പ്രോസിക്യൂഷനു നിര്‍ണായകമാണ്. ഈ സാഹചര്യത്തില്‍ എത്രയും വേഗം സാക്ഷിവിസ്താരം ആരംഭിക്കാനാണു പ്രോസിക്യൂഷന്റെ ശ്രമം.
കേസിലെ സാക്ഷികള്‍ക്കു മുന്‍നിര താരങ്ങളുടെ നിര്‍മാണ ഘട്ടത്തിലുള്ള ചിത്രങ്ങളില്‍ മികച്ച റോളുകള്‍ വാഗ്ദാനം ചെയ്തതായി രണ്ടു മാസം മുന്‍പേ പൊലീസിനു രഹസ്യവിവരം ലഭിച്ചിരുന്നു. സിനിമയില്‍ അഭിനയിക്കുന്നതിനുള്ള പ്രതിഫലമായി വന്‍തുക കൈമാറാമെന്നും വാഗ്ദാനമുണ്ട്. കേസിന്റെ സാക്ഷി വിസ്താരം വൈകിക്കാനുള്ള പ്രതികളുടെ ബോധപൂര്‍വമായ ശ്രമം ഇതിന്റെ ഭാഗമാണെന്നു പൊലീസ് സംശയിക്കുന്നു.
കേസിലെ സാക്ഷി വിസ്താരം വൈകിപ്പിക്കാന്‍ ശ്രമിക്കുന്നതിനെതിരേ വിചാരണക്കോടതി പ്രതിഭാഗത്തിന് കഴിഞ്ഞദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു. അമ്മയുടെ തലപ്പത്തേക്ക് ദിലീപിനെ എത്തിക്കാന്‍ ചിലര്‍ ചരടു വലിച്ചതായി ഫോണ്‍ സംഭാഷണങ്ങളില്‍ നിന്ന് വ്യക്തമായതായി പോലീസ് സൂചിപ്പിക്കുന്നു.
ദിലീപുമായി ബന്ധപ്പെട്ട് നിര്‍മാണത്തിലിരിക്കുന്ന അഞ്ചു സിനിമകളും പോലീസിന്റെ നിരീക്ഷണത്തിലാണ്. ജൂലൈ 11നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്.
Leave a Reply