സ്വിണ്ടൻ :  പ്രളയം തകർത്തെറിഞ്ഞ വയനാടിനും , പുതുമല നിവാസികൾക്കും സഹായമെത്തിക്കാൻ വേണ്ട ഫണ്ട് സ്വരൂപിക്കുവാനായി വിൽഷെയർ മലയാളികൾ അമൃതംഗമയ ബാൻഡിന്റെ ലൈവ് മ്യൂസിക്ക് സന്ധ്യ സംഘടിപ്പിക്കുന്നു . അമൃതംഗമയ ബാൻഡിലെ മുഴുവൻ ടീമംഗങ്ങൾക്കൊപ്പം അമൃത സുരേഷും ,  അനുജത്തി അഭിരാമി സുരേഷും സെപ്റ്റംബർ 22 ന് സ്വിണ്ടനിൽ എത്തുന്നു . നൂറിൽ അധികം മലയാളി കുടുംബങ്ങൾ തിങ്ങി പാർക്കുന്ന സ്വിൻഡനിലെ സൂപ്പർ മറൈൻ സ്പോർസ് & സോഷ്യൽ ക്ലബ്ബിലാണ് അമൃതംഗമയ ബാൻഡ് ലൈവ് മ്യൂസിക്ക് സന്ധ്യ ഒരുക്കുന്നത്.

ഒരുൾപ്പൊട്ടലും വെള്ളപ്പൊക്കവും കൊണ്ട് ദുരിതത്തിലായ പുതുമല നിവാസികളായ തങ്ങളുടെ സഹോദരങ്ങൾക്ക് സഹായമെത്തിക്കുന്നതിനാണ് വിൽഷെയർ മലയാളികൾ ഇങ്ങനെ ഒരു കലാസന്ധ്യ നടത്തുന്നത് . ഈ പരിപാടിയിൽ നിന്ന് സമാഹരിക്കുന്ന മുഴുവൻ തുകയും പ്രളയബാധിതരുടെ പുനരധിവാസത്തിനായി നേരിട്ട് ചിലവഴിക്കുവാനാണ് വിൽഷെയർ മലയാളികൾ തീരുമാനിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റിലെ സ്റ്റാര്‍സിംഗര്‍ സംഗീത പരിപാടിയിലൂടെ സുപരിചിതയായ അമൃത സുരേഷ്  കുറഞ്ഞ കാലം കൊണ്ടുതന്നെ ആസ്വാദക ഹൃദയം കവര്‍ന്ന ഗായികയാണ് . മലയാളികൾക്ക് ഏറെ ഇഷ്‌ടമുള്ള സഹോദരിമാരാണ് അമൃത സുരേഷും , അഭിരാമി സുരേഷും . റിയാലിറ്റി ഷോയിലൂടെ കടന്ന് വന്ന് പിന്നണി ഗായികമാരായി മാറിയ അമൃത സുരേഷും അഭിരാമി സുരേഷും സംഗീത ലോകത്ത് ഏറെ പ്രിയപ്പെട്ടവരാണ്. വിദേശത്തും സ്വദേശത്തും നിരവധി പരിപാടികളാണ് ഇരുവരും അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

ഇരുവരും ഒന്നിച്ചുള്ള സംഗീത പരിപാടികള്‍ക്ക് വൻ ജനപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് . അനുജത്തിയും ഗായികയുമായ അഭിരാമിയുമായി ചേര്‍ന്ന് അമൃതംഗമയ എന്ന മ്യൂസിക് ബാന്റും എ ജി വ്‌ളോഗ്‌സ് എന്ന ഒരു യൂട്യൂബ് ചാനലും  അവതരിപ്പിക്കുന്നുണ്ട്. റിയാലിറ്റി ഷോയ്ക്ക് ശേഷം മലയാളത്തിലെ പിന്നണി ഗായിക പട്ടികയിൽ ഇവർ ഇതിനോടകം ഇടം പിടിച്ചു കഴിഞ്ഞു.

പ്രശസ്തരായ പാട്ടുകാരെക്കൊണ്ടും , സംഗീത പ്രേമികളെക്കൊണ്ടും സമ്പന്നമായ സ്വിണ്ടനിൽ നടക്കുന്ന ഈ സംഗീത സന്ധ്യയിൽ യുകെ മലയാളികളുടെ ഹൃദയം കീഴടക്കിയ സ്വിണ്ടനിലെ പ്രമുഖരായ പാട്ടുകാരും അണിനിരക്കുന്നുണ്ട് . വൈകിട്ട് അഞ്ച് മണി മുതൽ എട്ട് മണിവരെയാണ് ഈ സംഗീത സന്ധ്യ നടത്തപ്പെടുന്നത്. രുചിയൂറുന്ന നാടൻ വിഭവങ്ങളും  സംഘാടകർ ഇതോടൊപ്പം ഒരുക്കുന്നുണ്ട് . ഫാമിലി ടിക്കറ്റിന് 40 പൗണ്ടും , സിംഗിൾ ടിക്കറ്റിന് 20 പൗണ്ടുമാണ് ഈടാക്കുന്നത് .പോപ്പുലർ പ്രൊജെക്ട്  ആണ് അമൃതംഗമയ സംഗീത സന്ധ്യയുടെ മെഗാ സ്പോൺസർ . ഇൻഫിനിറ്റി മോർട്‌ഗേജ് ലിമിറ്റഡ് ,  ചെന്നൈ ദോശ ,  ജി കെ കാറ്ററിങ് സർവീസ്സസ് തുടങ്ങിയവരാണ് മറ്റ് സ്‌പോൺസർമാർ . ഈ സംഗീത സന്ധ്യയുടെ ടിക്കറ്റിനും മറ്റ് അന്വേഷണങ്ങൾക്കുമായി സംഘാടകരായ ജോസി തോമസ് , മാർട്ടിൻ വർഗ്ഗീസ് എന്നിവരുമായി ബന്ധപ്പെടുക .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജോസി തോമസ്  – 07515410754

മാർട്ടിൻ വർഗ്ഗീസ് – 07713043040

അമൃതംഗമയ സംഗീത സന്ധ്യ നടക്കുന്ന ഹോളിന്റെ അഡ്രസ് 

UPERMARINE SPORTS & SOCIAL CLUB,
SUPERMARINE ROAD,
SWINDON,
SN3 4BZ.

Time :- 5pm to 8pm